ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നാ​യി വോ​ട്ടു​മു​റ്റം സം​ഗ​മം
Tuesday, April 23, 2024 7:15 AM IST
മ​ങ്ക​ട: മ​ല​പ്പു​റം ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ട്ടു​മു​റ്റം പ​രി​പാ​ടി​യു​ടെ നാ​ലാം​ദി​നം പു​ഴ​ക്കാ​ട്ടി​രി, മ​ക്ക​ര​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു.

പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ലെ രാ​മ​പു​ര​ത്ത് നി​ന്നു പ്ര​യാ​ണ​മാ​രം​ഭി​ച്ചു. തു​ട​ര്‍​ന്ന് പ​ന​ങ്ങാ​ങ്ങ​ര, പാ​തി​രാ​മ​ണ്ണ, മ​ണ്ണും​കു​ളം, നൂ​റി​ന്‍​കു​ന്ന്, ല​ക്ഷം​വീ​ട് കാ​ളാ​വ്, പ​ള്ളി​പ്പ​ടി, പോ​ത്തു​കു​ണ്ട്, കാ​ച്ചി​നി​ക്കാ​ട്, മ​ക്ക​ര​പ്പ​റ​മ്പ് 36 തു​ട​ങ്ങി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എം​എ​ല്‍​എ വോ​ട്ട​ര്‍​മാ​രോ​ട് വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തും വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചും സം​വ​ദി​ച്ചു.മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ എം. ​മൊ​യ്തു, ക​ണ്‍​വീ​ന​ര്‍ അ​ഡ്വ. ടി. ​കു​ഞ്ഞാ​ലി, മു​ഹ​മ്മ​ദ് കു​ന്ന​ത്ത്, ഇ​സ്ഹാ​ഖ് കൊ​ള​ത്തൂ​ര്‍, കെ.​പി. ജ​ല്‍​സീ​മി​യ, അ​ഡ്വ. അ​ജി​ത്, അ​ഡ്വ. ഹ​നീ​ഫ പെ​രി​ഞ്ചീ​രി, അ​മീ​ര്‍ പാ​താ​രി, കെ.​പി. സാ​ദി​ഖ് അ​ലി തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.