മലപ്പുറം: ആയുര്വേദത്തിനെതിരേയുള്ള സംഘടിതമായ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ "ഫ്യൂച്ചര്‍ ആയുര്‍വേദ’ എന്ന കര്‍മ പദ്ധതിയുമായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ.
അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ഓഡിറ്റോറിയത്തില്‍ നടത്തിയ മലപ്പുറം ജില്ലാ സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച പ്രമേയം അംഗീകരിച്ചത്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. റിയാസലി ഉണ്ണിയാക്കല് അധ്യക്ഷതവഹിച്ചു. മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ മുഖ്യാതിഥിയായിരുന്നു. കോട്ടയ്ക്കല്‍ ആയുര്‍വേദ കോളജില്‍ നിന്നു വിരമിക്കുന്ന എഎംഎഐ മുന്‍കാല നേതാക്കളായ ഡോ. സി.വി.ജയദേവന്, ഡോ. പി.കെ.ബീനാറോസ്,
ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നിന്നു ബിഎഎംഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ. എം. ആര്‍ദ്ര എന്നിവരെ ആദരിച്ചു. ഡോ. വി.ജി. ഉദയകുമാര്‍, ഡോ. ആര്യന് നാരായണന് (പ്രസിഡന്റ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്), ഡോ. സി.വി. സന്ധ്യ (മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്), ഡോ. പി. വിജേഷ്. (മെഡിസിന് മാനുഫാക്ചര്‍ അസോസിയേഷന്), ഡോ. കെ.ടി. ലീന (പിജി അസോസിയേഷന്), ഡോ. ആര്‍ദ്ര ഷാജന് (ഹൗസ് സര്‍ജന്‍സ് അസോസിയേഷന്), അനഘ (കോളജ് യൂണിയന്) എന്നിവര്‍ പങ്കെടുത്തു. സംഘടനാ സമ്മേളനത്തില്‍ ഡോ. മുഹമ്മദ് റാസി,
ഡോ. കെ.എം. ജോസ്, ഡോ. കെ.കെ. സാവിത്രി, ഡോ. പി.വി. അരുണ്‍, ഡോ. ജി. ശ്രീലേഖ, ഡോ. ഹാരിസ് ചോലക്കല്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഡോ. അബ്ദുള്‍സലാം ഷഹീര്‍ സ്വാഗതം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിനെ അടിസ്ഥാനപ്പെടുത്തി പെരിന്തല്‍മണ്ണ, പൊന്നാനി, മഞ്ചേരി ഏരിയകള്‍ മികച്ച ഏരിയകളായി തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികളായി ഡോ. സിനി ധര്‍മരാജ് (പ്രസിഡന്റ്), ഡോ. കെ.ടി. മുഷ്താഖ് (സെക്രട്ടറി), ഡോ. സയാന സലാം (ട്രഷറര്‍). ഡോ. ത്രിവിക്രമന്‍, ഡോ. ഷാനിബ (വൈസ് പ്രസിഡന്റ്), ഡോ. ഷമീര്‍ തോടേങ്ങല്‍, ഡോ. എന്‍. അഹ്സന് നിഹാദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.