പെരിന്തല്മണ്ണ: കേരളത്തിലെ വ്യാജ സ്വര്ണപണയ മാഫിയക്കെതിരേ ബന്ധപ്പെട്ട അധികാരികള് ശക്തമായ നടപടികള് സ്വീകരിക്കണമെന്ന് കേരള ലൈസന്സ്ഡ് ഫിനാന്സ് അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജി. പ്രേമചന്ദ്രന് നായര് ഉദ്ഘാടനം ചെയ്തു.
എം.കെ. മണികണ്ഠന് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി. രാജേഷ് കിഷോര്,ജി. മാത്യുകുട്ടി, എസ്. മോഹനന്, വി.എന്. പ്രഭാകരന്, ബിജു ജോര്ജ്, ബീന ചിറമ്മല്, ഗോപാലകൃഷ്ണന്, ഉണ്ണികൃഷ്ണന് എന്നിവര് പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി എ.കെ. മണികണ്ഠന് (പ്രസിഡന്റ്), പി.കെ. ഡാനിഷ് (വൈസ് പ്രസിഡന്റ്), സി.ടി. ഗോപാലകൃഷ്ണന് (ജനറല് സെക്രട്ടറി), എ. ഉണ്ണികൃഷ്ണന്, പ്രസാദ് മേച്ചേരി(ജോയിന്റ് സെക്രട്ടറിമാർ) , എ. റബിന് (ട്രഷറര്) എന്നിവരെ തെരഞ്ഞെടുത്തു.