ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി ആ​നി രാ​ജ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Tuesday, April 16, 2024 6:24 AM IST
എ​ട​ക്ക​ര: മ​ല​യോ​ര കു​ടി​യേ​റ്റ മ​ണ്ണി​ന്‍റെ മ​ന​സ്സ​റി​ഞ്ഞ് ആ​നി​രാ​ജ​യു​ടെ പ​ര്യ​ട​നം. വ​യ​നാ​ട് പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​നി​രാ​ജ​യു​ടെ പ​ര്യ​ട​നം തി​ങ്ക​ളാ​ഴ്ച കു​ടി​യേ​റ്റ ക​ര്‍​ഷ​ക​രു​ടെ ഈ​റ്റി​ല്ല​മാ​യ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നാ​ണ് ആ​രം​ഭി​ച്ച​ത്.

രാ​വി​ലെ എ​ട്ടി​ന് ചു​ങ്ക​ത്ത​റ മാ​മ്പൊ​യി​ലി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ​ത്തു​മ്പോ​ള്‍ നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് വ​ര​വേ​റ്റ​ത്. പി​ന്നി​ട്ട അ​ഞ്ച് വ​ര്‍​ഷം മ​ണ്ഡ​ല​ത്തി​ന് അ​ന്യ​മാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യെ എം​പി​യാ​യി ഇ​നി ന​മ്മു​ടെ നാ​ടി​ന് വേ​ണ്ട​ന്ന പ്ര​ഖ്യാ​പ​നം. ഒ​രി​ട​ത്തും ഒ​രി​ക്ക​ല്‍ പോ​ലും വ​രാ​ത്ത എം​പി വി​ക​സ​ന​ത്തോ​ടും മു​ഖം തി​രി​ച്ചു.

ഭൂ​രി​പ​ക്ഷം പ​ഞ്ചാ​യ​ത്തി​ലും അ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഒ​രി​ക്ക​ല്‍ പോ​ലും എം​പി വ​ന്നി​ട്ടി​ല്ല. വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്ക് വ​ഹി​ക്കാ​നും ത​യ്യാ​റാ​യി​ല്ല. പ്ര​ള​യ​വും, കോ​വി​ഡും, കാ​ട്ടു​മൃ​ഗ ശ​ല്യ​ത്തി​ലും ഉ​ള്‍​പ്പെ​ടെ ഒ​ന്നി​ലും എം​പി യെ ​ക​ണ്ടി​ല്ല.

എ​ട​ക്ക​ര പാ​തി​രി​പ്പാ​ടം, പോ​ത്ത്ക​ല്ല് ഭൂ​ദാ​നം, ചെ​മ്പ​ക്കൊ​ല്ലി, പ​ള്ളി​പ്പ​ടി, വെ​സ്റ്റ് പെ​രു​ങ്കു​ളം, നാ​രോ​ക്കാ​വ്, ക​ബ്ല​ക്ക​ല്ല്, തോ​രം​കു​ന്ന്, മ​ണി​മൂ​ളി ര​ണ്ടാം​പാ​ടം, നെ​ല്ലി​ക്കു​ത്ത്, വ​ട്ട​പ്പാ​ടം, ചു​ള്ളി​യോ​ട്, കൂ​റ്റ​മ്പാ​റ, മു​തു​കാ​ട്, രാ​മം​കു​ത്ത്, പാ​ടി​ക്കു​ന്ന്, ജ​വ​ഹ​ര്‍ കോ​ള​നി, തോ​ട്ട​പൊ​യി​ല്‍, മ​യ്യ​ന്താ​നി സ്വീ​ക​ര​ണ ശേ​ഷം ക​ളം​കു​ന്നി​ല്‍ സ​മാ​പി​ച്ചു. പ​ല​യി​ട​ത്തും ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​നെ അ​വ​ഗ​ണി​ച്ച് സ്ത്രീ​ക​ളും കു​ട്ടി​ക​ളും വൃ​ദ്ധ​രു​മെ​ല്ലാം സ്ഥാ​നാ​ർ​ഥി​യെ വ​ര​വേ​ല്‍​ക്കാ​ന്‍ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി. വ​ഴി​ക്ക​ട​വ് ക​ബ്ല​ക്ക​ല്ലി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ് മ​ര​ണ​പ്പെ​ട്ട തൊ​ഴി​ലാ​ളി​യു​ടെ കു​ടും​ബ​ത്തെ​യും, മൂ​ത്തേ​ടം നെ​ല്ലി​കു​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട പ​ത്ത് വ​യ​സ്സു​കാ​ര​ന്‍റെ കു​ടും​ബ​ത്തേ​യും സ്ഥാ​നാ​ർ​ഥി സ​ന്ദ​ര്‍​ശി​ച്ച് കു​ടും​ബ​ത്തെ ആ​ശ്വ​സി​പ്പി​ച്ചു.

പി​വി അ​ന്‍​വ​ര്‍ എം​എ​ല്‍​എ, വൈ​ക്കം എം​എ​ല്‍​എ സി​കെ ആ​ഷ എ​ന്നി​വ​രും സ്ഥാ​നാ​ര്‍​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. വി​വി​ധ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സി​പി​ഐ-​എം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ജോ​ര്‍​ജ് കെ. ​ആ​ന്‍റ​ണി, എ​ല്‍​ഡി​എ​ഫ് ഇ​ല​ക്ഷ​ന്‍ മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ പി​എം ബ​ഷീ​ര്‍, സി​പി​ഐ-​എം എ​ട​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി ടി. ​ര​വീ​ന്ദ്ര​ന്‍, നി​ല​മ്പൂ​ര്‍ ഏ​രി​യ സെ​ക്ര​ട്ട​റി ഇ. ​പ​ത്മാ​ക്ഷ​ന്‍, എ​ല്‍​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ പി. ​സെ​ഹീ​ര്‍, എ.​ടി. റെ​ജി, കെ. ​മ​നോ​ജ്, പി. ​മോ​ഹ​ന​ന്‍, എ. ​അ​ന​സ്, എം. ​മു​ജീ​ബ് റ​ഹ്മാ​ന്‍, ജെ. ​രാ​ധാ​കൃ​ഷ്ണ​ന്‍, അ​രു​ണ്‍​ദാ​സ്, ഇ​എ മാ​ര്‍​കോ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.