എസ്എസ്എഫ് സാഹിത്യോത്സവം: പുത്തനങ്ങാടി ജേതാക്കൾ
1570362
Thursday, June 26, 2025 5:35 AM IST
അങ്ങാടിപ്പുറം: മുപ്പത്തിരണ്ടാമത് എസ്എസ്എഫ് അങ്ങാടിപ്പുറം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. സമാപനസംഗമം അധ്യാപകൻ മനോജ് വീട്ടുവേലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
അങ്ങാടിപ്പുറം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.സുനിൽ ബാബു, ടി.കെ.റഷീദലി, സമസ്ത പെരിന്തൽമണ്ണ മേഖലാ സെക്രട്ടറി മാനു സഖാഫി, സ്വാഗതസംഘം ചെയർമാൻ സക്കരിയ അദനി, എഡ്യുവാലി പ്രിൻസിപ്പൽ ഖാസിം അഹ്സനി, എസ്വൈഎസ് സോണ്‍ സെക്രട്ടറി പി.കെ.അബ്ദുള്ള, ഷഹീർ സഖാഫി വഴിപ്പാറ, അനസ് കളത്തിൽ എന്നിവർ പ്രസംഗിച്ചു.
പുത്തനങ്ങാടി, മണ്ണാറന്പ്, വഴിപ്പാറ യൂണിറ്റുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദിൽ ഷാ കലാപ്രതിഭയായും സിനാജുദ്ദീൻ പുത്തനങ്ങാടി സർഗപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു.