മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനം 27ന്
1570368
Thursday, June 26, 2025 5:42 AM IST
മലപ്പുറം: നവീകരിച്ച മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോപ്ലക്സിന്റെ ഉദ്ഘാടനം 27ന് വൈകിട്ട് നാലിന് കഐസ്ആർടിസി ബസ് സ്റ്റേഷനിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും. പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിക്കും.
ഇ.ടി.മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ വി.ആർ.വിനോദ്, നഗരസഭാ ചെയർമാൻ മുജീബ് കാടേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
വൈകിട്ട് മൂന്നിന് കളക്ടറേറ്റ് ബംഗ്ലാവ് പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. നാല് നിലകളിലായി നിർമിച്ച കെട്ടിടത്തിന് 37,445 ചതുരശ്ര അടി വിസ്തീർണമാണുള്ളത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്്ളോറിലാണ് യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
മേൽക്കൂരയോട് കൂടിയ ബസ് ബേയും ഇന്റർലോക്ക് പതിച്ച യാർഡും നിർമിച്ചിട്ടുണ്ട്. അധിക വരുമാനം ലക്ഷ്യമാക്കി വാണിജ്യാവശ്യങ്ങൾക്കായി നിർമിച്ച 14 കടമുറികളിൽ 13 ഉം ലേലം ചെയ്തിട്ടുണ്ട്. പാസഞ്ചർ ലോഞ്ച്, എസി വെയ്റ്റിംഗ് ഹാൾ, പൂന്തോട്ടം, ഫീഡിംഗ് റൂം സൗകര്യങ്ങളുമുണ്ട്.