യുഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി
1570369
Thursday, June 26, 2025 5:42 AM IST
വണ്ടൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് വണ്ടൂർ പഞ്ചായത്ത് കമ്മിറ്റി വണ്ടൂർ ടൗണിൽ പ്രകടനം നടത്തി. കെപിസിസി അംഗം കെ.ടി. അജ്മൽ,
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി. ജബീബ് സുക്കീർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ, മറ്റു നേതാക്കളായ മുരളി കാപ്പിൽ, എം. മുരളീധരൻ, ശരീഫ് തുറക്കൽ, എം.കെ നാസർ, കുഞ്ഞാപ്പുട്ടി, കെ.ടി. ഷംസു, വി.എ.കെ. തങ്ങൾ, അഷ്റഫ് പാറശേരി, കെ.ടി.എ. മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.