യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കേ​ണ്ട​ത് പി​ണ​റാ​യിയല്ല: ആ​ര്യാ​ട​ൻ
Sunday, April 21, 2019 2:16 AM IST
നി​ല​ന്പൂ​ർ: കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സി​നും ഘ​ട​ക​ക്ഷി​ക​ൾ​ക്കും അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കാ​നു​ള്ള ആ​ർ​ജ​വ​മു​ണ്ടെ​ന്നും മു​ൻ​മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്. പ്രി​യ​ങ്കാ​ഗാ​ന്ധി പ​ങ്കെ​ടു​ത്ത നി​ല​ന്പൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​സ​മ്മേ​ന​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ലു ല​ക്ഷ​ത്തി​ൽ പ​രം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി വി​ജ​യി​ക്കും. നി​ല​ന്പൂ​രി​ൽ നി​ന്നും എ​ട്ടു ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ത​നി​ക്കു​ണ്ടാ​യ സ​ന്തോ​ഷ​ത്തേ​ക്കാ​ൾ കൂ​ടൂ​ത​ൽ സ​ന്തോ​ഷ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി വ​ന്ന​തോ​ടെ ഉ​ണ്ടാ​യ​ത്. ഭാ​വി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ജ​യി​ച്ചു ക​ഴി​ഞ്ഞാ​ൽ അ​മേ​ഠി​യാ​ണോ വ​യ​നാ​ടാ​ണോ രാ​ജി​വെ​ക്കേ​ണ്ട​ത് എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ണ്‍​ഗ്ര​സാ​ണ്. അ​തി​ന് സി​പി​എം സ​മ​യം ക​ള​യേ​ണ്ട​തി​ല്ല. യു​പി​എ സ​ർ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ് പേ​രു​മാ​റ്റി ബി​ജെ​പി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.