ശ​ക്ത​മാ​യ കാ​റ്റി​ൽ ചു​ങ്ക​ത്ത​റ​യി​ൽ വൻ നാ​ശനഷ്ടം
Monday, April 22, 2019 12:16 AM IST
എ​ട​ക്ക​ര: ശ​നി​യാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം.
വീ​ടി​നു മേ​ൽ ക​മു​ക് വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ചു​ങ്ക​ത്ത​റ കോ​ട്ടേ​പ്പാ​ടം പെ​രു​ന്പി​ലാ​വി​ൽ പ്ര​കാ​ശി​ന്‍റെ വീ​ടി​നാ​ണ് കേ​ടു​പാ​ട് പ​റ്റി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് മ​ഴ​ക്കൊ​പ്പം കാ​റ്റ് വീ​ശി​യ​ത്.
ചു​ങ്ക​ത്ത​റ സ്കൂ​ൾ​കു​ന്നി​ലെ കോ​ട്ട​ക്കാ​ട്ട് പു​ത്ത​ൻ​വീ​ട് ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ 53 റ​ബ​ർ മ​ര​ങ്ങ​ളും റോ​യ് എ​സ്റ്റേ​റ്റ് ഓ​മ​ന​യു​ടെ തോ​ട്ട​ത്തി​ലെ 50 റ​ബ​ർ മ​ര​ങ്ങ​ളും കാ​റ്റി​ൽ പൊ​ട്ടി​വീ​ണു.
ശ​നി​യാ​ഴ്ച രാ​ത്രി മേ​ഖ​ല​യി​ൽ പ​ര​ക്കെ മ​ഴ​ക്കൊ​പ്പം ശ​ക്ത​മാ​യ കാ​റ്റ് വീ​ശി​യി​രു​ന്നു. കൈ​പ്പി​നി അ​ന്പ​ല​പ്പൊ​യി​ൽ പൂ​പ്പൊ​ഴി​ഞ്ഞി ച​ന്ദ്ര​കു​മാ​രി, അ​നി​ൽ വി​ലാ​സ് അ​നി​ൽ​കു​മാ​ർ, എ​റി​യാ​ട്ട് പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രു​ടെ ആ​യി​ര​ത്തോ​ളം വാ​ഴ​ക​ൾ കാ​റ്റി​ൽ ന​ശി​ച്ചു.
ച​ന്ദ്ര​കു​മാ​രി​യു​ടെ 500 വാ​ഴ​ക​ളും അ​നി​ൽ​കു​മാ​ർ, പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​രു​ടെ കൂ​ട്ടു​കൃ​ഷി​യി​ലെ 300 വാ​ഴ​ക​ളും കാ​റ്റി​ൽ ഒ​ടി​ഞ്ഞു​വീ​ണു. റം​സാ​ൻ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ഇ​റ​ക്കി​യ കൃ​ഷി​യി​ൽ വാ​ഴ​ക്കു​ല​ക​ൾ മൂ​പ്പ​ത്തെും മു​ന്പേ കാ​റ്റെ​ടു​ത്ത​ത് ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്.