ചു​വ​ടു​റ​പ്പി​ച്ച് കു​ഞ്ഞാ​ലി​ക്കു​ട്ടി; പ്ര​തീ​ക്ഷ കൈ​വി​ടാ​തെ സാ​നു
Monday, April 22, 2019 12:16 AM IST
മ​ല​പ്പു​റം: യു​ഡി​എ​ഫ് ആ​ത്്മ​വി​ശ്വാ​സ​ത്തി​ന്‍റെ നെ​റു​കെ​യി​ലാ​ണ്. മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്നു വി​ഭി​ന്ന​മാ​യി ഇ​ട​തു​പ​ക്ഷം പ്ര​ചാ​ര​ണ രം​ഗ​ത്ത് കൂ​ടു​ത​ൽ ആ​വേ​ശം വി​ത​റി​യാ​ണ് ഇ​ത്ത​വ​ണ കൊ​ട്ടി​ക്ക​ലാ​ശം അ​വ​സാ​നി​പ്പി​ച്ച​ത്. ര​ണ്ടു വ​ർ​ഷം മു​ന്പ് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി നേ​ടി​യ 1.7 ല​ക്ഷ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു​വി​നു മു​ന്നി​ലു​ള്ള വ​ലി​യ ക​ട​ന്പ. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ൾ കൂ​ടു​ത​ലു​ള്ള മ​ല​പ്പു​റ​ത്ത് മു​സ്്ലിം സാ​മു​ദാ​യി​ക വോ​ട്ടു​ക​ളി​ലാ​ണ് ഇ​രു​മു​ന്ന​ണി​ക​ളു​ടെ​യും ശ്ര​ദ്ധ. ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫി​നു മു​ൻ​തൂ​ക്ക​മു​ള്ള​ത് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ ആ​ത്്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു. ഇ.​കെ.​വി​ഭാ​ഗം സു​ന്നി വോ​ട്ടു​ക​ൾ​ക്ക് പു​റ​മെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പി​ന്തു​ണ​യും ഇ​ത്ത​വ​ണ​യു​ള്ള​ത് യു​ഡി​എ​ഫി​നു അ​നു​കൂ​ല ഘ​ട​ക​മാ​ണ്.
മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളെ​യും സ​ജീ​വ​മാ​ക്കി നി​ർ​ത്തി പ്ര​ചാ​ര​ണ​ത്തി​ൽ യു​ഡി​എ​ഫും നി​റ​ഞ്ഞു നി​ന്നു. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ പ​ല​രും ഇ​ത്ത​വ​ണ​യും മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, മ​ണി ശ​ങ്ക​ർ അ​യ്യ​ർ, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ പ്ര​മു​ഖ നേ​താ​ക്ക​ൾ മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന വി​ക​സ​നം, സി​പി​എ​മ്മി​ന്‍റെ അ​ക്ര​മ​രാ​ഷ്ട്രീ​യം എ​ന്നി​വ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫ് പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ച്ച​ത്.
അ​തേ​സ​മ​യം ഇ​ട​തു​പ​ക്ഷം ഇ​ത്ത​വ​ണ സ​വി​ശേ​ഷ​മാ​യ പ്ര​ചാ​ര​ണ​മാ​ണ് മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ​ത്. അ​ട്ടി​മ​റി വി​ജ​യം എ​ളു​പ്പ​മ​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​തു​സ്ഥാ​നാ​ർ​ഥി വി.​പി.​സാ​നു ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. എ​സ്എ​ഫ്ഐ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യ സാ​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലാ​ണ് പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ന്നി​വോ​ട്ട​ർ​മാ​രു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നാ​യ മ​ല​പ്പു​റ​ത്ത് കാ​ന്പ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സാ​നു​വി​ന്‍റെ പ്ര​ചാ​ര​ണം ഏ​റെ​യും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തു ഫ​ലം ചെ​യ്യു​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ട​തു​മു​ന്ന​ണി.
മു​ന്ന​ണി​യി​ൽ അ​ടു​ത്തി​ടെ ഘ​ട​ക​ക​ക്ഷി​യാ​യ ഐ​എ​ൻ​എ​ല്ലി​ന്‍റെ സ്വാ​ധീ​നം ചി​ല നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നേ​ടാ​ൻ സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​വ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന മു​ര​ടി​പ്പ്, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ, വി.​പി.​സാ​നു​വി​ന്‍റെ ദേ​ശീ​യ ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ട​തു​മു​ന്ന​ണി മു​ഖ്യ​മാ​യും പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. സാ​നു​വി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി സി​പി​എം ദേ​ശീ​യ നേ​താ​ക്ക​ളാ​യ എ​സ്.​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, വൃ​ന്ദ​കാ​രാ​ട്ട്, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ, പി​ണ​റാ​യി വി​ജ​യ​ൻ, എ.​വി​ജ​യ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​രും മ​ല​പ്പു​റ​ത്തെ​ത്തി​യി​രു​ന്നു.
മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് എ​ൻ​ഡി​എ​യും ഇ​ത്ത​വ​ണ മ​ല​പ്പു​റ​ത്ത് പ്ര​ചാ​ര​ണം വ്യാ​പ​ക​മാ​ക്കി​യി​രു​ന്നു. ബി​ജെ​പി​യി​ലെ വി.​ഉ​ണ്ണി​കൃ​ഷ്ണ​ന് ഇ​ത്ത​വ​ണ വോ​ട്ടു​നി​ല വ​ർ​ധി​പ്പി​ക്കാ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് എ​ൻ​ഡി​എ നേ​തൃ​ത്വ​മു​ള്ള​ത്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളും ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി​രു​ന്നു എ​ൻ​ഡി​എ​യു​ടെ പ്ര​ചാ​ര​ണ ആ​യു​ധ​ങ്ങ​ൾ.
മു​ൻ കേ​ന്ദ്ര​മ​ന്ത്രി ഷാ​ന​വാ​സ് ഹു​സൈ​ൻ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ മ​ല​പ്പു​റ​ത്ത് പ്ര​ച​ര​ണ​ത്തി​നെ​ത്തി.
എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി അ​ബ്്ദു​ൾ മ​ജീ​ദ് ഫൈ​സി​യു​ടെ പ്ര​ചാ​ര​ണം യു​ഡി​എ​ഫ് വോ​ട്ടു​ക​ളി​ൽ നേ​രി​യ വി​ള്ള​ലു​ണ്ടാ​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്പ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ എ​സ്ഡി​പി​ഐ​യു​മാ​യി ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്തി​യ​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്നു ഈ ​കൂ​ടി​ക്കാ​ഴ്ച​യെ മു​സ്്ലിം ലീ​ഗ് ത​ള്ളി​പ്പ​റ​ഞ്ഞ​തോ​ടെ​യാ​ണ് എ​സ്ഡി​പി​ഐ​യു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ത​ന്നെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ മ​ല​പ്പു​റ​ത്ത് മ​ൽ​സ​ര​ത്തി​നി​റ​ങ്ങി​യ​ത്.