ആ​ദി​വാ​സി യു​വ​തി പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ
Monday, April 22, 2019 10:01 PM IST
എ​ട​ക്ക​ര: ആ​ദി​വാ​സി യു​വ​തി തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ൽ. മു​ണ്ടേ​രി ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​യി​ലെ ജ​യ​റാം എ​ന്ന കു​ട്ട​ന്‍റെ ഭാ​ര്യ ത​ങ്ക​മ​ണി(32) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ണ്ണെ​ണ്ണ ദേ​ഹ​ത്തൊ​ഴി​ച്ച് ത​ങ്ക​മ​ണി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്മാ​ർ​ട്ട​ത്തി​ന് ശേ​ഷം വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ മൃ​ത​ദേ​ഹം കോ​ള​നി​യി​ൽ എ​ത്തി​ച്ച് മ​റ​വ് ചെ​യ്തു. . ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്.