കാ​ട്ടാ​ന ശ​ല്യ​ത്തി​നെ​തി​രേ ന​ട​പ​ടി​യി​ല്ല: ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ന്നു
Tuesday, April 23, 2019 12:28 AM IST
ക​രു​വാ​ര​ക്കുണ്ട്: കാ​ട്ടാ​ന​ക​ൾ കാ​ർ​ഷി​ക വി​ള​കൾ നശിപ്പിക്കുന്നത് പതിവാകുന്നു​. ചേ​രി അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ൽ ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളും ക​മു​കു​ക​ളു​മാ​ണ് കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. പ​ന്ത​ക്ക​ൽ ജോ​ർ​ജി​ന്‍റെ​ത​ട​ക്കം നി​ര​വ​ധി ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. ഇ​തി​നെ​തി​രേ വ​നം വ​കു​പ്പ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ക​ർ​ഷ​ക​ർ​ക്ക​നു​കൂ​ല​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ്.