സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടി അ​ക​ന്പാ​ടം കോ​ള​നി
Saturday, May 25, 2019 11:26 PM IST
നി​ല​ന്പൂ​ർ: ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളു​ടെ ദു​രി​ത ജീ​വി​ത്തിനെ നേർകാഴ്ച്ചയാണ് അ​ക​ന്പാ​ടം ആ​ദി​വാ​സി കോളനിക്കാരുടെ ജീവിതം. പ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 25 കു​ടും​ബ​ങ്ങ​ളാ​ണ് 50 സെ​ന്‍റ് സ്ഥ​ല​ത്ത് 15 വീ​ടു​ക​ളി​ലാ​യി ഇ​വി​ടെ ക​ഴി​യു​ന്ന​ത്. വീ​ട് വ​യ്ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ര​ണ്ടു മു​റി വീ​ടു​ക​ളി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ വ​രെ ക​ഴി​യു​ന്നു​ണ്ട്. 70 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ന​ൽ​കി​യ സ്ഥ​ല​മാ​ണി​ത്.
പീ​ന്നീ​ട് കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും കു​ട്ടി​ക​ള​ട​ക്കം ജ​ന​സം​ഖ്യ നൂ​റു ക​വി​ഞ്ഞി​ട്ടും സ്ഥ​ലം 50 സെ​ന്‍റ് ത​ന്നെ. കി​ണ​റു​ക​ളും ശൗ​ചാ​ല​യ​ങ്ങ​ളും ക​ന്നു​കാ​ലി തൊ​ഴു​ത്തു​ക​ളും ആ​ട്ടി​ൻ കൂ​ടു​ക​ളു​മെ​ല്ലാം ഈ 50 ​സെ​ന്‍റി​ൽ ത​ന്നെ. വീ​ട് വ​യ്ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന മ​ക്ക​ളും വീ​ടു​ക​ളി​ൽ ത​ന്നെ നി​ൽ​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ​ക്ക് സ്ഥ​ലം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു അ​ധി​കൃ​ത​രു​ടെ മു​ന്നി​ൽ അ​പേ​ക്ഷ​ക​ൾ ന​ൽ​കി മ​ടു​ത്തി​രി​ക്കു​ക​യാ​ണി​വ​ർ. എം​പി, എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​രെ​യെ​ല്ലാം സ​മീ​പി​ച്ചി​ട്ടും ഫ​ല​മി​ല്ലെ​ന്നു കോ​ള​നി നി​വാ​സി​ക​ൾ പ​റ​യു​ന്നു. കോ​ള​നി​യി​ൽ നി​ന്നു സ്ഥ​ലം കി​ട്ടി​യാ​ൽ മാ​റി താ​മ​സി​ക്കാ​ൻ ഇ​വ​ർ ത​യാ​റാ​ണ്. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങാ​ത്ത രീ​തി​യി​ലാ​യി​രി​ക്ക​ണ​മെ​ന്നു മാ​ത്രം. മ​ഴ​ക്കാ​ല​മെ​ത്തി​യാ​ൽ പ​ക​ർ​ച്ച​വ്യാ​ധി പി​ടി​പെ​ടു​മോ​യെ​ന്നാ​ണ് ഇ​വ​ർ​ക്കു ആ​ശ​ങ്ക​യു​ള്ള​ത്.