17 മ​ണി​ക്കൂ​ർ കി​ണ​റ്റിൽ കു​ടു​ങ്ങി​യ ആ​ട്ടി​ൻ​കു​ട്ടി​ക്ക് മോ​ച​നം
Tuesday, June 18, 2019 12:50 AM IST
നി​ല​ന്പൂ​ർ: ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ 17 മ​ണി​ക്കൂ​ർ കി​ണ​റി​ന്‍റെ റിം​ഗി​നി​ട​യി​ൽ കു​ടു​ങ്ങി​യ ആ​ട്ടി​ൻ​കു​ട്ടി​യെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോടെ കി​ണ​റി​നും റിം​ഗി​നു​മി​ട​യി​ൽ അ​ക​പ്പെ​ട്ട് കു​ടു​ങ്ങി​പ്പോ​യ ആ​ട്ടി​ൻ കു​ട്ടി​യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11മ​ണി​യോ​ടെ​യാ​ണ് ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നി​ല​ന്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് കൊ​ട്ടേ​ങ്ങ​ൽ മു​ഹ​മ്മ​ദ് എ​ന്ന​യാ​ളു​ടെ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യെ ആ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​.
ച​ക്കാ​ല​ക്കു​ത്ത് പെ​ന്ത​ക്കോ​സ്ത് ച​ർ​ച്ചി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ കു​തി​ര​പ്പു​ഴ പാ​ല​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ പ​റ​ന്പി​ലെ കി​ണ​റി​ന​ടു​ത്താ​ണ് സം​ഭ​വം. ഉ​ദ്ദേ​ശം 40 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​ർ നി​ർ​മി​ച്ചു അ​തി​ലേ​ക്ക് റിം​ഗ് ഇ​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ കി​ണ​റി​നും റിം​ഗി​നു​മി​ട​യി​ൽ മ​ണ്ണ് നി​റ​ച്ചി​രു​ന്നി​ല്ല. സ്ഥ​ല​ത്തെ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ വി​ട​വി​ലൂ​ടെ ഇ​റ​ങ്ങാ​ൻ നോ​ക്കി​യെ​ങ്കി​ലും വീ​തി​കു​റ​വ് ത​ട​സ​മാ​യി. തു​ട​ർ​ന്ന് ജെ​സി​ബി കൊ​ണ്ടു​വ​ന്നു വ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ണ്ണ് നീ​ക്കം ചെ​യ്ത് ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ട്ടി​ൻ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് മ​ണ്ണ് വീ​ണ​തി​നാ​ൽ ആ ​ശ്ര​മം ഉ​പേ​ക്ഷി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​ർ ക​യ​ർ കെ​ട്ടി അ​തി​സാ​ഹ​സി​ക​മാ​യി വി​ട​വി​ലൂ​ടെ ചെ​രി​ഞ്ഞു നി​ര​ങ്ങി നീ​ങ്ങി​യാ​ണ് ആ​ട്ടി​ൻ​കു​ട്ടി​യെ പി​ടി​ച്ചു മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ലീ​ഡി​ംഗ്ഫ​യ​ർ​മാ​ൻ ബി.​സു​നി​ൽ​കു​മാ​ർ, ഫ​യ​ർ​മാന്മാ​രാ​യ വി.​വി.​സു​ധീ​ഷ്, സ​ലീം, വി.​സി​സി​ൽ​ദാ​സ്, കെ.​അ​ഫ്സ​ൽ, കെ.​സ​ഞ്ജു, എം.​കെ.​സ​ത്യ​പാ​ല​ൻ, വി.​അ​ബ്ദു​ൽ മു​നീ​ർ, ഹോം ​ഗാ​ർ​ഡ് ടി.​അ​ല​വി​ക്കു​ട്ടി എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.