ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നു മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി
Saturday, July 13, 2019 12:08 AM IST
എ​ട​ക്ക​ര: ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നു ല​ക്ഷ​ങ്ങ​ൾ വി​ല​പി​ടി​പ്പു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ​താ​യി ആ​ക്ഷേ​പം. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ വ​ള​പ്പി​ലെ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ എ​ട​ക്ക​ര​യി​ലെ മി​ല്ലി​ൽ എ​ത്തി​ച്ച മ​ര​ങ്ങ​ൾ വീ​ണ്ടും ആ​ശു​പ​ത്രി വ​ള​പ്പി​ൽ കൊ​ണ്ടി​ട്ടു.

തേ​ക്ക്, വീ​ട്ടി, ഇ​രൂ​ൾ, മ​രു​ത്, പൊ​ടു​ക​ണ്ണി, മു​ള്ള​ൻ തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ചു ക​ട​ത്തി​യ​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ഈ ​മ​ര​ങ്ങ​ൾ മു​റി​ച്ച​ത്. അ​രീ​ക്കോ​ട് സ്വ​ദേ​ശി​യാ​യ കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​റി​ച്ചി​ട്ട മ​ര​ങ്ങ​ൾ ഇ​യാ​ൾ എ​ട​ക്ക​ര​യി​ലെ മി​ല്ലി​ലെ​ത്തി​ച്ചി​രു​ന്നു.

സം​ഭ​വം വി​വാ​ദ​മാ​യ​പ്പോ​ൾ ടി​പ്പ​റി​ൽ മ​ര​ങ്ങ​ൾ തി​രി​കെ കൊ​ണ്ടു​വ​രി​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് മ​ര​ങ്ങ​ൾ മി​ല്ലി​ലേ​ക്കു കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ പ​റ​യു​ന്ന​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നൗ​ഫ​ൽ മ​ദാ​രി ഡി​എ​ഫ്ഒ, എ​ട​ക്ക​ര പോ​ലീ​സ് എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗം ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കു​ക​യോ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി​യു​ടെ അ​നു​മ​തി​യോ വാ​ങ്ങി​യി​ട്ടി​ല്ല. ഇ​വ​രു​ടെ അ​നു​മ​തി​ക്ക് ശേ​ഷം ടെ​ൻ​ഡ​ർ വി​ളി​ച്ചു വേ​ണം മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ.

ഒ​രു മാ​സം മു​ന്പു ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യാ​ണ് മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നു പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ പ​റ​യു​ന്നു. എ​ന്നാ​ൽ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ചേ​ർ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. മു​ന്പും ആ​ശു​പ​ത്രി​യി​ൽ നി​ന്നു മ​ര​ങ്ങ​ൾ ക​ട​ത്തി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്നി​ട​ത്ത് നി​ന്നു നീ​ക്കം ചെ​യ്ത മ​ണ്ണ് വ​യ​ൽ നി​ക​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​താ​യും ആ​ക്ഷേ​പ​മു​യ​ർ​ന്നി​ട്ടു​ണ്ട്.