ഭൂമി​ക്കു​ത്ത് കോ​ള​നി ശു​ചീ​ക​രി​ച്ചു
Monday, July 15, 2019 12:13 AM IST
നി​ല​ന്പൂ​ർ: ക​രു​ളാ​യി വ​ലി​യ ഭൂ​മി​ക്കു​ത്ത് പ​ട്ടി​ക വ​ർ​ഗ​കോ​ള​നി​യി​ൽ പ്ര​വ​ർ​ത്തി​ക്കുന്ന യു​വ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബ്, നി​ല​ന്പൂ​ർ ജ​ന​മൈ​ത്രി എ​ക്സൈ​സ്, കോ​ള​നി നി​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​നി​യി​ൽ ബോ​ധ​വ​ത്ക​ര​ണ​വും ശു​ചീ​ക​ര​ണവും ന​ട​ത്തി.
കോ​ള​നി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ മൂ​പ്പ​ൻ മ​ന്നി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ എ.​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ജ​ന​മൈ​ത്രി എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ആ​ർ.​പി.​സു​രേ​ഷ് ബാ​ബു പ​രി​സ​ര​ശു​ചീ​ക​ര​ണ​ത്തി​ലൂ​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ല​ഹ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​മു​ള്ള ബോ​ധ​വ​ത്ക​ര​ണം കോ​ള​നി​ക്കാ​ർ​ക്ക് ന​ൽ​കി. രാ​വി​ലെ അ​യ​ൽ​ക്കൂ​ട്ട​ത്തി​ന്‍റെ ത്രി​ഫ്റ്റ് സം​ഖ്യ പി​രി​ച്ച​തി​നു​ശേ​ഷ​മാ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്.
സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​വി.​മു​കു​ന്ദ ഘോ​ഷ്, ബി.​ഹ​രി​ദാ​സ് എ​ന്നി​വ​രും കോ​ള​നി നി​വ​സി​ക​ളാ​യ അ​ഖി​ൽ, ബാ​ല​ക്യ​ഷ്ണ​ൻ, അം​ബി​ക, മാ​ധ​വി, സെ​ക്ര​ട്ട​റി അ​ഭി​ലാ​ഷ് എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.