പു​തി​യ കെഎസ്ആ​ർ​ടി​സി സർവീസ് ഇ​ന്നു​മു​ത​ൽ
Monday, July 15, 2019 12:13 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലെ ഡി​പ്പോ​യി​ൽ നി​ന്ന് ഗൂ​ഢ​ലൂ​രി​ലേ​ക്ക് പു​തി​യ കെഎസ്ആ​ർ​ടി​സി ബ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. തു​ട​ക്ക​ത്തി​ൽ ര​ണ്ട് ബ​സു​ളാ​ണു​ണ്ടാ​വു​ക. ആ​ദ്യ ബ​സ് നി​ല​ന്പൂ​രി​ൽ നി​ന്ന് പു​ല​ർ​ച്ചെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്ക് പോ​യ​തി​നു ശേ​ഷം അ​വി​ടെ നി​ന്ന് ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് പോ​കും.
അ​തേ ബ​സ് ഗൂ​ഢ​ലൂ​രി​ൽ നി​ന്ന് നേ​രെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പോ​യി അ​വി​ടെ നി​ന്ന് വീ​ണ്ടും ഗൂ​ഢ​ലൂ​രി​ൽ പോ​യി തി​രി​ച്ച് നി​ല​ന്പൂ​രി​ൽ ഓ​ട്ടം അ​വ​സാ​നി​പ്പി​ക്കു​ന്ന രീ​തി​യി​ലാ​ണ് റൂ​ട്ട് ക്ര​മീ​ക​രി​ക്കു​ക. നി​ല​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നും തൃ​ശൂ​രി​ൽ നി​ന്നും ഗൂ​ഢ​ലൂ​രി​ലേ​ക്ക് നേ​രി​ട്ട് ബ​സു​ക​ളു​ണ്ട്.
ഇ​വ​ക്ക് ആ​വ​ശ്യ​ത്തി​ന് ക​ള​ക്ഷ​നു​ള്ള​താ​ണ് കൂ​ടു​ത​ൽ ബ​സു​ക​ൾ ഓ​ടി​ക്കാ​ൻ കെഎസ്ആ​ർ​ടി​സി താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത്. രാ​വി​ലെ പ​ത്തിന് പു​തി​യ ബ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡി​പ്പോ​യി​ൽ ന​ട​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, മ​റ്റു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.