ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
Monday, July 15, 2019 9:57 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി ലോ​ഡ്ജി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ. പ​ത്തു​വ​ർ​ഷ​മാ​യി കൂ​ലി​വേ​ല ചെ​യ്തു ജീ​വി​ക്കു​ന്ന സേ​ലം മ​ങ്കാ​ണി വെ​പ്പി​ലൈ വി​കൊ​ങ്ക​ര​പ്പ​ട്ടി മാ​തേ​ശി​നെ (55)നെ​യാ​ണ് പ​റ​ന്പൂ​ർ പ​ത്തൊ​ന്പ​തി​ലെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ദേ​ഹ​മാ​സ​ക​ലം ര​ക്തം പു​ര​ണ്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

മ​ല​പ്പു​റ​ത്തു നി​ന്നു ഡോ​ഗ് സ്ക്വാ​ഡ് എ​ത്തി തെ​ളി​വെ​ടു​ത്തു. മേ​ലാ​റ്റൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. ഭാ​ര്യ: തി​ല​കം. മ​ക്ക​ൾ: പ​ഴ​നി​സ്വാ​മി, സു​രേ​ഷ്, ത​ലൈ​വാ​നി, വീ​ണ, സൂ​ര്യ. മ​രു​മ​ക്ക​ൾ: സ​ൽ​വി, ഇ​ള​യ​റാ​ണി, മ​ഹാ​ലിം​ഗം, ജീ​വ.