മ​ന്പാ​ട് പി​എ​ച്ച്സി​യി​ൽ ഇ​ൻ​റ​ർ​വ്യൂ ത​ട​ഞ്ഞു
Tuesday, July 16, 2019 12:26 AM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പി​എ​ച്ച്സി​യി​ൽ ദി​വ​സ​വേ​ത​ന​ത്തി​ന് ഫാ​ർ​മ​സി​സ്റ്റി​നെ നി​യ​മി​ക്കാ​ൻ ന​ട​ത്തി​യ ഇ​ൻ​റ​ർ​വ്യൂ ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. നി​യ​മ​പ്ര​കാ​രം ഫാ​ർ​മ​സി​സ്റ്റു​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​നം 850 രൂ​പ ആ​യി​രി​ക്കെ 300 രൂ​പ​യാ​ണ് ഇ​വി​ടെ ന​ൽ​കു​ന്ന​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്‍റ​ർ​വ്യൂ ത​ട​സ്സ​പ്പെ​ടു​ത്തി​യ​തെ​ന്ന് ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ൽ ഒ​രു ഫാ​ർ​മ​സി​സ്റ്റ് ഉ​ണ്ട്.
തി​ര​ക്ക് കു​റ​ക്കാ​ൻ അ​ഡീ​ഷ​ണ​ൽ പോ​സ്റ്റിം​ഗ് ആ​യാ​ണ് നി​യ​മ​നം അ​തി​നാ​ൽ എ​ച്ച്എം​സി​യു​ടെ ഫ​ണ്ടി​ന്‍റെ 50 ശ​ത​മാ​നം മാ​ത്ര​മേ വേ​ത​ന​ത്തി​നാ​യി ചെ​ല​വ​ഴി​ക്കാ​നാ​കൂ. ഇ​ത് പ്ര​കാ​ര​മാ​ണ് 300 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീ​ന കാ​ഞ്ഞി​രാ​ല പ​റ​ഞ്ഞു. അ​ടു​ത്ത ഇ​ന്‍റ​ർ​വ്യൂ തീ​യ​തി എ​ച്ച്എം​സി കൂ​ടി​യ​തി​ന് ശേ​ഷം തീ​രു​മാ​നി​ക്കും.