പ്ര​ള​യാ​നന്ത​ര പു​ന​ർ​നി​ർ​മാ​ണ​ം: 10 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ പത്ത് ല​ക്ഷ​ത്തി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചു
Tuesday, July 16, 2019 12:27 AM IST
മ​ല​പ്പു​റം: പ്ര​ള​യാ​നന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 10 ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലാ​യി പ​ത്ത് ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചു. ആ​ഢ്യ​ൻ​പാ​റ, വ​ണ്ടൂ​ർ ടൗ​ണ്‍ സ്ക്വ​യ​ർ, വാ​ണി​യ​ന്പ​ലം ടൗ​ണ്‍ സ്ക്വ​യ​ർ, മി​നി​പ​ന്പ, ചേ​റു​ന്പ് ഇ​ക്കോ​വി​ല്ലേ​ജ്, കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ടം, നി​ള​യോ​രം പാ​ർ​ക്ക്, പ​ടി​ഞ്ഞാ​റെ​ക്ക​ര ബീ​ച്ച്, കോ​ട്ട​ക്കു​ന്ന് പാ​ർ​ക്ക്, ശാ​ന്തി​തീ​രം പാ​ർ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​ത്.
ആ​ഢ്യ​ൻ​പാ​റ ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന ഫെ​ൻ​സിം​ഗ് പു​ന​ർ നി​ർ​മാ​ണം ന​ട​ന്നു വ​രു​ന്നു. പെ​യി​ന്‍റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചു സൂ​ച​നാ​ബോ​ർ​ഡു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.
വ​ണ്ടൂ​ർ ടൗ​ണ്‍ സ്ക്വ​യ​റി​ൽ സ്ഥി​തി ചെ​യ്യു​ന്ന കി​ണ​ർ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് താ​ഴ്ന്ന്പോ​കു​ക​യും കി​ണ​റി​ന്‍റെ ആ​ൽ​മ​റ, കി​ണ​ർ മൂ​ടി​യി​രു​ന്ന ഇ​രു​ന്പ് ഗ്രി​ൽ, വേ​സ്റ്റ് ബാ​സ്കറ്റ്, ര​ണ്ട് പോ​ൾ ലൈ​റ്റു​ക​ൾ എ​ന്നി​വ കി​ണ​റി​ലേ​ക്ക് വീ​ഴു​ക​യും കി​ണ​ർ പൂ​ർ​ണ​മാ​യും ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കി​ണ​ർ മ​ണ്ണി​ട്ട് മൂ​ടി പാ​ർ​ക്കി​ന​ക​ത്തെ ഗ്രാ​നൈ​റ്റ്,് ഇ​ന്‍റ​ർ ലോ​ക്ക് എ​ന്നി​വ പ​ഴ​യ​ത് പോ​ലെ നി​ർ​മ്മി​ക്കു​ക​യും ചെ​യ്തു.
വാ​ണി​യ​ന്പ​ലം ടൗ​ണ്‍​സ്ക്വ​യ​റി​ൽ ക​ട​പു​ഴ​കി വീ​ണ​തും പാ​ർ​ക്കി​ലേ​ക്ക് ചെ​രി​ഞ്ഞ​തു​മാ​യ മ​ര​ങ്ങ​ൾ, ബി​ൽ​ഡി​ംഗി​നു മു​ക​ളി​ൽ വീ​ണ മ​ര​ങ്ങ​ൾ എ​ന്നി​വ വെ​ട്ടി​മാ​റ്റി. അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള മ​ര​ചി​ല്ല​ക​ളും വെ​ട്ടി​മാ​റ്റി.
ചേ​റു​ന്പ് ഇ​ക്കോ​വി​ല്ലേ​ജി​ൽ പ്ര​ള​യ​ത്തെ തു​ട​ർ​ന്നു ത​ക​ർ​ന്ന് പോ​യ ഫെ​ൻ​സിം​ഗ്, ഇ​രു​ന്പ് സ്ക്വ​യ​ർ പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ൽ​ഡിം​ഗ് ചെ​യ്ത് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് പ​രി​ഹ​രി​ച്ചു. പാ​ർ​ക്കി​ൽ വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത് മ​ണ്ണി​ട്ട് നി​ക​ത്തി, മീ​റ്റിം​ഗ് ഹാ​ളി​ൽ അ​ടി​ഞ്ഞ് കൂ​ടി​യ ചെ​ളി​യും മ​ണ്ണും പൂ​ർ​ണ്ണ​മാ​യും നീ​ക്കം ചെ​യ്തു പെ​യി​ന്‍റ് അ​ടി​ച്ച് വൃ​ത്തി​യാ​ക്കി. ശ​ബ്ദ സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​ത് പ​രി​ഹ​രി​ച്ചു.
എ​ഫ്എം ​സൈ​ൻ ബോ​ർ​ഡു​ക​ൾ മു​റി​ഞ്ഞ് പോ​യ​ത് പ​രി​ഹ​രി​ച്ചു. ലൈ​റ്റു​ക​ൾ പു​തി​യ​ത് സ്ഥാ​പി​ച്ചു. കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന് ചു​റ്റു​മ​ള്ള കെ​ട്ടു​ക​ൾ പു​ന​സ്ഥാ​പി​ച്ചു.​പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​രു​ന്ന കേ​ര​ളാം​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ നി​ർ​മി​തി​ക​ളെ​ല്ലാം പു​ന:​സ്ഥാ​പി​ച്ചു. ടി​ക്ക​റ്റ് കൗ​ണ്ട​ർ പൂ​ർ​ണ​മാ​യും ശു​ചീ​ക​രി​ച്ച് പെ​യി​ന്‍റ​ടി​ച്ച് വൃ​ത്തി​യാ​ക്കി. പാ​ർ​ക്കി​ങ്ങ് ഏ​രി​യ മ​ണ്ണും ചെ​ളി​യും നി​റ​ഞ്ഞ​ത് നീ​ക്കം ചെ​യ്തു. പ്ര​ധാ​ന കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തെ ക​ല്ലും പാ​റ​ക​ഷ്ണ​ങ്ങ​ളും മ​ര​ചി​ല്ല​ക​ളും ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് നീക്കി.
ബി​ൽ​ഡി​ംഗിന് സൈ​ഡി​ലു​ള്ള ഫെ​ൻ​സി​ംഗു​ക​ൾ പ​ഴ​യ​പ​ടി​യാ​ക്കി. വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ പ്ര​ധാ​ന കു​ഴി തൂ​ർ​ന്ന് പോ​യ​ത് ര​ണ്ട് മൂ​ന്ന് ഘ​ട്ട​മാ​യി ഒ​രു വി​ധം പ​രി​ഹ​രി​ച്ചു. പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന് ഒ​ലി​ച്ച് പോ​യ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ മു​ന്നി​ലു​ള്ള വ്യൂ ​പോ​യി​ന്‍റ് പു​ന​ർ നി​ർ​മ്മി​ച്ചു. നി​ള​യോ​രം പാ​ർ​ക്ക്, മി​നി​പ​ന്പ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ​ൽ നീ​ക്കം ചെ​യ്ത് ന​ന്നാ​ക്കി.
പ​ടി​ഞ്ഞാ​റെ​ക്ക​ര ബീ​ച്ചി​ൽ പ്ര​ള​യ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​ടി​ഞ്ഞ് കൂ​ടി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് വൃ​ത്തി​യാ​ക്കി. കോ​ട്ട​ക്കു​ന്ന് ടൂ​റി​സം പാ​ർ​ക്കി​ൽ മ​ണ്ണ് അ​ട​ർ​ന്ന് വീ​ണു ഇ​ള​കി​യ ടൈ​ൽ​സ് പു​ന​സ്ഥാ​പി​ച്ചു. മ​ല​പ്പു​റം ശാ​ന്തി​തീ​രം പാ​ർ​ക്കി​ൽ ത​ക​ർ​ന്ന ബോ​ട്ട് ഷെ​ൽ​ട്ട​ർ ഷീ​റ്റു​ക​ൾ പു​ന:​സ്ഥാ​പി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലെ പു​ന​ർ നി​ർ​മ്മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 20 ല​ക്ഷം രൂ​പ​യാ​ണ് ത​ന​ത് ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ 1026382 രൂ​പ​യു​ടെ പ്ര​വൃ​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.