ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് നടത്തി
Friday, July 19, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തി​രൂ​ർ​ക്കാ​ട് ന​സ്റ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ട്രാ​ഫി​ക് യൂ​ണി​റ്റും സം​യു​ക്ത​മാ​യി വി​ദ്യാ​ഥി​ക​ൾ​ക്കും എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സി​നു​മാ​യി ‘ശു​ഭ​യാ​ത്ര​’ എ​ന്ന ട്രാ​ഫി​ക് നി​യ​മ ബോ​ധ​വ​ൽ​ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ശ​ബ്ന ആ​സ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. പെ​രി​ന്ത​ൽ​മ​ണ്ണ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നോ​ജ് മം​ഗ​ല​ശേ​രി ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സെ​ടു​ത്തു. ല​ഘു​ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന സ​ഹി​തം ന​ട​ത്തി​യ ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി. ട്രാ​ഫി​ക് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.​സു​കു​മാ​ര​ൻ, ര​മേ​ഷ്, മു​ഹ​മ്മ​ദ് കു​ട്ടി, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ദി​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.