വ​ന്യ​മൃ​ഗ​ശ​ല്യം: 33.5 കി​ലോ​മീ​റ്റ​ർ വൈ​ദ്യു​തി വേ​ലി വരുന്നു
Saturday, July 20, 2019 12:15 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ, ഉൗ​ർ​ങ്ങാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​നം വ​കു​പ്പ് വൈ​ദ്യു​തി വേ​ലി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​ല​ന്പൂ​രി​ൽ ചേ​ർ​ന്ന ചാ​ലി​യാ​ർ, ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വ​ന​ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 17.5 കി​ലോ​മീ​റ്റ​റും ഉൗ​ർ​ങ്ങാ​ട്ടി​രി​യി​ൽ 16 കി​ലോ​മീ​റ്റ​റും ദൈ​ർ​ഘ്യ​ത്തി​ലാ​ണ് അ​ടി​യ​ന്തര​മാ​യി വേ​ലി​ക​ൾ സ്ഥാ​പി​ക്കു​ക. 20 ദി​വ​സ​ത്തി​നു​ള്ളി​ൽ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം തു​ട​ങ്ങും.
കി​ലോ​മീ​റ്റ​റി​നു ര​ണ്ടു ല​ക്ഷം രൂ​പ പ്ര​കാ​രം 70 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്ക് ചെ​ല​വാ​കു​ക. പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു 35 ല​ക്ഷം രൂ​പ​യും ബാ​ക്കി വ​നം വ​കു​പ്പും ചെ​ല​വ​ഴി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്ത് വ​നം മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ഇ​ന്ന​ലെ വ​നം വ​കു​പ്പ് നി​ല​ന്പൂ​രി​ൽ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.
ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി കേ​ന്ദ്ര - സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി ന​ൽ​കും. ഇ​തി​നു​ള്ള ചെ​ല​വ് പ​ഞ്ചാ​യ​ത്തു​ക​ൾ ന​ൽ​കും. വൈ​ദ്യു​തി വേ​ലി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​വ​ശ്യ​മാ​യ തു​ക​യി​ൽ ഒ​രു ഭാ​ഗം വ​നം വ​കു​പ്പ് ന​ൽ​കും. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രു മാ​സ​ത്തേ​ക്ക് പൊ​ട്ടി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ട​ക്ക​ങ്ങ​ൾ വ​നം വ​കു​പ്പ് സൗ​ജ​ന്യ​മാ​യി ന​ൽ​കും. വ​നം വ​കു​പ്പി​ന്‍റെ ആ​ർ​ആ​ർ​ടി വി​ഭാ​ഗം ഉ​ണ്ടെ​ങ്കി​ലുംം പ​ല​പ്പോ​ഴും വി​ളി​ച്ചാ​ൽ കി​ട്ടു​ന്നി​ല്ലെ​ന്നു​ള്ള പ​രാ​തി യോ​ഗ​ത്തി​ലു​യ​ർ​ന്നു. എ​ന്നാ​ൽ ര​ണ്ടു ഡി​വി​ഷ​നു​ക​ളി​ലേ​ക്കു​മാ​യി ജി​ല്ല​യി​ലാ​കെ ഒ​രു ടീ​മാ​ണു​ള്ള​തെ​ന്നും ഇ​തി​ൽ ഏ​ഴു അം​ഗ​ങ്ങ​ൾ മാ​ത്ര​മാ​യ​തി​നാ​ൽ എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലു​മെ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും വ​നം ജീ​വ​ന​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു. കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ അ​നു​വ​ദി​ക്കാ​ൻ എം​എ​ൽ​എ. സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​ദ്യു​തി വേ​ലി ശാ​ശ്വ​ത​മ​ല്ലെ​ന്നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​തു ന​ശി​ക്കു​മെ​ന്നും അ​തി​നാ​ൽ വ​ന്യ​മൃ​ഗ ശ​ല്യം ത​ട​യാ​ൻ ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​തെ​ന്നും ആ​ദി​വാ​സി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ഴ​ത്തെ സം​വി​ധാ​നം താ​ത്കാ​ലി​ക​മാ​ണെ​ന്നും മ​റ്റു പ​രി​ഹാ​ർം ഉ​ണ്ടാ​ക്കാ​മെ​ന്നും എം​എ​ൽ​എ​യും ജീ​വ​ന​ക്കാ​രും ജ​ന​ങ്ങ​ൾ​ക്കു ഉ​റ​പ്പു ന​ൽ​കി. വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ല​മു​ണ്ടാ​കു​ന്ന കൃ​ഷി നാ​ശ​ത്തി​നു ന​ഷ്ട​പ​രി​ഹാ​രം
ല​ഭി​ക്കു​ന്ന​തി​നു ത​ട​സ​മാ​കു​ന്നു​ണ്ടെ​ന്നു ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​റ​പ്പു ന​ൽ​കി. യോ​ഗ​ത്തി​ൽ നോ​ർ​ത്ത് ഡി​എ​ഫ്ഒ യോ​ഗേ​ഷ് വ​ർ​ക്ക​ദ് നീ​ൽ​ക​ണ്ഠ്, ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ.​ഷൗ​ക്ക​ത്ത​ലി, എ​സി​എ​ഫ്. ജോ​സ് മാ​ത്യു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ, എ​ട​വ​ണ്ണ റേ​ഞ്ച് ഓ​ഫീ​സ​ർ, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​ർ, വി​എ​സ്എ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, വ​നം ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.