ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഓ​പ്പ​റേ​ഷ​ൻ തി​യറ്റ​റു​ക​ളും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, July 20, 2019 12:17 AM IST
പെ​രു​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ലെ പ​ഴ​യ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി​യ അ​ണു​ബാ​ധ ഭ​യ​ന്ന് അ​ട​ച്ചി​ട്ടി​രു​ന്നു. ജീ​വ​ന​ക്കാ​ർ ഇല്ലാ​തി​നാ​ൽ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ബ്ലോ​ക്കി​ലെ പു​തി​യ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ളി​ച്ചു​ചേ​ർ​ത്ത ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ദേ​ശീ​യ​ഗ്രാ​മീ​ണ ആ​രോ​ഗ്യ ദൗ​ത്യം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ൽ വ​ച്ചാ​ണ് എ​ത്ര​യും പെ​ട്ടെ​ന്ന് തി​യ​റ്റ​റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.
അ​തു​പ്ര​കാ​രം സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ലെ പു​തി​യ തി​യ​റ്റ​റി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ താ​ൽ​കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​വാ​ൻ ദേ​ശീ​യ ഗ്രാ​മീ​ണ ആ​രോ​ഗ്യ ദൗ​ത്യം പ​ദ്ധ​തി​യി​ൽ അ​നു​മ​തി ന​ൽ​കു​ക​യും പ​ഴ​യ തി​യ​റ്റ​ർ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ന​ട​പ​ടി വ​ള​രെ പെ​ട്ടെ​ന്ന് പൂ​ർ​ത്തി​യാ​ക്കി തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കു​വാ​ൻ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ര​ണ്ട് തി​യ​റ്റ​റു​ക​ളും വ്യാ​ഴാ​ഴ്ച മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. പെ​രു​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന രോ​ഗി​ക​ളി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള ഓ​പ്പ​റേ​ഷ​ൻ ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ർ​ക്ക് ഇ​നി മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് തി​രി​ച്ചു പോ​കേ​ണ്ട ആ​വ​ശ്യം ഉ​ണ്ടാ​വി​ല്ലെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പാ​ട​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, വി.​സു​ധാ​ക​ര​ൻ, അ​നി​ത കി​ഷോ​ർ, കെ.​പി.​ഹാ​ജ​റു​മ്മ, മെ​ന്പ​ർ​മാ​രാ​യ സ​ലീം കു​രു​വ​ന്പ​ലം, ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, വെ​ട്ടം ആ​ലി​ക്കോ​യ, എം.​കെ.​റ​ഫീ​ഖ, ഒ.​ടി.​ജെ​യിം​സ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്, ലേ​സെ​ക്ര​ട്ട​റി, എ​ച്ച്എം​സി മെ​ന്പ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.