തൊ​ഴി​ലാ​ളി ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും
Saturday, July 20, 2019 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തൊ​ഴി​ലാ​ളി ദ്രോ​ഹ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ലാ ഹെ​ഡ് ലോ​ഡ് ആ​ന്‍റ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ ജി​ല്ലാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ന്ന ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം സി​ഐ​ടി​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സു പു​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​രാ​മ​ദാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ടി.​പി.​അ​ബ്ദു​ൽ റ​ഷീ​ദ് സ്വാ​ഗ​ത​വും എം.​പി.​അ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

രാ​ജ്യാ​ന്ത​ര പു​ഴ സം​ര​ക്ഷ​ണ ശി​ൽ​പ്പ​ശാ​ല

നി​ല​ന്പൂ​ർ: രാ​ജ്യാ​ന്ത​ര പു​ഴ സം​ര​ക്ഷ​ണ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചാ​ലി​യാ​ർ സം​ര​ക്ഷ​ണ സ​മി​തി​യി​ൽ നി​ന്ന് 11അം​ഗ സം​ഘം 22ന് ​പു​റ​പ്പെ​ടും. 23, 24 തീ​യ​തി​ക​ളി​ൽ ഈ​ജി​പ്റ്റി​ലെ കെ​യ്റോ​യി​ലാ​ണ് സം​ഗ​മം. പു​ഴ സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ​രി​ഷ്ക​രി​ക്കാ​നു​ദ്ദേ​ശി​ച്ച് ഐ​യു​സി​എ​ന്നി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ ശി​ൽ​പ​ശാ​ല​യി​ൽ നി​ല​ന്പൂ​ർ പ്ര​കൃ​തി പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ജ​യ​പ്ര​കാ​ശ് നി​ല​ന്പൂ​ർ, നി​ല​ന്പൂ​ർ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജേ​ന്ദ്ര​ൻ ഉ​പ്പു​വ​ള്ളി എ​ന്നി​വ​ർ ചാ​ലി​യാ​റി​നെ സം​ബ​ന്ധി​ച്ച പേ​പ്പ​റു​ക​ൾ അ​വ​ത​രി​പ്പി​ക്കും. പു​ഴ സം​ര​ക്ഷ​ണ​ത്തി​ന് കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന​താ​ണ് ശി​ൽ​പ്പ​ശാ​ല​യി​ലെ മു​ഖ്യ​പ്ര​മേ​യം.