മ​രം വീ​ണു ഗ​താ​ഗ​തം മു​ട​ങ്ങി
Sunday, July 21, 2019 12:36 AM IST
ക​രു​വാ​ര​ക്കുണ്ട്: വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണു സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം മു​ട​ങ്ങി. അ​രി​മ​ണ​ൽ പ​തി​നൊ​ന്നി​ലാ​ണ് റോ​ഡോ​ര​ത്തെ വ​ൻ ഇ​രു​പൂ​ൾ മ​രം ക​ട​പു​ഴ​കി വീ​ണ​ത്. വേ​ര് പൂ​ർ​ണ​മാ​യും ദ്ര​വി​ച്ചു തീ​ർ​ന്ന മ​രം രാ​വി​ലെ ഏ​ഴു മ​ണി​യോ​ടെ പാ​ത​യു​ടെ കു​റു​കെ വീ​ഴു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞു ക​രു​വാ​ര​കു​ണ്ട് പോ​ലീ​സ്, ട്രോ​മാ കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​ലാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. അ​ഞ്ചു വൈ​ദ്യു​തി​കാ​ലു​ക​ളും ത​ക​ർ​ന്നു വീ​ണു. ട്രോ​മാ​കെ​യ​റി​ലെ നാ​ണി​പ്പ ഇ​രി​ങ്ങാ​ട്ടി​രി, പി.​ഹാ​രി​സ് ബാ​ബു, വി.​ടി റ​ഷീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.