ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി ന​ശി​ച്ചു
Monday, July 22, 2019 1:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ​പാ​ത തി​രൂ​ർ​ക്കാ​ട് ത​ട​ത്തി​ൽ വ​ള​വി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു ലോ​റി​ക​ളും ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്നു ആ​ളി​പ​ട​ർ​ന്ന തീ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ സ​ർ​വീ​സ് യൂ​ണി​റ്റി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.

പു​ല​ർ​ച്ചെ 12.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗ് ആ​പ്പ് ആ​യ ഫ്ളി​പ് കാ​ർ​ട്ടി​ന്‍റെ ക​ണ്ടെ​യ്ന​ർ ലോ​റി​യും വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന കാ​ലി​യാ​യ വ​ണ്ടി​യും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഫ്ളി​പ്കാ​ർ​ട്ട് ലോ​റി​യി​ലെ പാ​ർ​സ​ലു​ക​ൾ അ​ട​ക്കം ക​ണ്ടെ​യ്ന​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലെ​യും ജീ​വ​ന​ക്കാ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ട​താ​യി ദൃ​ക്ഷ്ക്ഷി​ക​ൾ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് സം​സ്ഥാ​ന പാ​ത​യി​ലെ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​യ ത​ട​ത്തി​ൽ വ​ള​വി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത കാ​ര​ണം മു​ന്പും ഒ​ട്ടേ​റെ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.