പെ​രു​ന്നാ​ൾ പെ​രു​മ ഇന്ന്
Thursday, August 8, 2019 12:40 AM IST
നി​ല​ന്പൂ​ർ: അ​മ​ൽ കോ​ള​ജ് അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം ‘പെ​രു​ന്നാ​ൾ പെ​രു​മ’ ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.30 ന് ​കോ​ള​ജി​ൽ വെ​ച്ച് ന​ട​ക്കും. യു​വ​പ്രാ​സം​ഗി​ക​ൻ അ​ഷ്ക്ക​ർ നി​ല​ന്പൂ​ർ ബ​ലി​പെ​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കും.​കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ.​അ​ബ്ദു​ൾ സാ​ക്കി​ർ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ക്കും. വ​കു​പ്പ് മേ​ധാ​വി സി.​എ​ച്ച്.​അ​ലീ ജാ​ഫ​ർ അ​ധ്യ​ക്ഷം വ​ഹി​ക്കും.
പെ​രു​ന്നാ​ൾ ഗാ​ന​ള്‌ കോ​ർ​ത്തി​ണ​ക്കി​യ ഗാ​നാ​ലാ​പ​ന സ​ദ​സ് ‘ഈ​ദ് ഇ​ശ​ലി’​ൽ വി​ദ്യാ​ർ​ഥി അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. വ​നി​താ ഫോ​റ​ത്തി​ന്‍റെ കീ​ഴി​ൽ മെ​ഹ​ന്തി, പാ​ച​ക​മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.