പ്ര​ള​യ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട് മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ
Tuesday, August 13, 2019 12:32 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ചാ​ലി​യാ​ർ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ൾ യാ​ത്രാ​ദു​രി​ത​ത്തി​ൽ. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മ​തി​ൽ​മൂ​ല. പെ​രു​ന്പ​ത്തൂ​ർ, മു​ട്ടി​യേ​ൽ, തീ​ക്ക​ടി, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​ൻ​കൊ​ല്ലി, എ​രു​മ​മു​ണ്ട, കൈ​പ്പി​നി, വി​ള​ക്ക​ണം​പാ​റ, ഇ​രു​നൂ​റ്, പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
ക​ന​ത്ത മ​ഴ​യി​ൽ കാ​ഞ്ഞി​ര​പ്പു​ഴ ക​വി​ഞ്ഞ് ഒ​ഴു​കി​യ​തോ​ടെ ന​ന്പൂ​രി​പ്പൊ​ട്ടി - എ​രു​മ​മു​ണ്ട റോ​ഡി​ൽ മ​തി​ൽ മൂ​ല​ഭാ​ഗം വെ​ള്ളം എ​ടു​ത്ത​തോ​ടെ റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. റോ​ഡ് നെ​ടു​കെ പി​ള​ർ​ന്ന് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു. ഇ​തോ​ടെ നി​ല​ന്പൂ​ർ ഭാ​ഗ​ത്തു നി​ന്നും എ​രു​മ​മു​ണ്ട, വെ​ള്ളി​മു​റ്റം ഭാ​ഗ​ത്തേ​ക്ക് കെ​എ​സ്ആ​ർ​ടി​സിയും സ്വ​കാ​ര്യ ബ​സു​ക​ളും സ​ർ​വീ​സ് നി​ർ​ത്തി. ബൈ​ക്കു​ക​ൾ മാ​ത്ര​മാ​ണ് ഈ ​റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​ത്. നി​ല​ന്പൂ​രി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി കു​ട്ടി​ക​ൾ എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് എ​ത്തു​ന്ന റോ​ഡു കൂ​ടി​യാ​ണി​ത്.
നി​ല​ന്പൂ​രി​ൽ നി​ന്നും ചു​ങ്ക​ത്ത​റ വ​ഴി എ​രു​മ​മു​ണ്ട​യി​ലേ​ക്ക് എ​ത്തി​യി​രു​ന്ന​ത് ചാ​ലി​യാ​റി​ന് കു​റു​കെ കൈ​പ്പ​നി ക​ട​വി​ലു​ണ്ടാ​യി​രു​ന്ന പാ​ല​ത്തി​ലൂ​ടെ ആ​യി​രു​ന്നു.
എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച്ച രാ​ത്രി​യി​ലു​ണ്ടാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ കൈ​പ്പി​നി പാ​ല​വും ത​ക​ർ​ന്ന​തോ​ടെ ഇ​രു​ഭാ​ഗ​വും അ​ട​ഞ്ഞ് ഈ ​ഗ്രാ​മ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു.
എ​രു​മ​മു​ണ്ട​യി​ൽ നി​ന്നും നി​ല​ന്പൂ​രി​ലേ​ക്ക് വ​രു​ന്ന​വ​ർ ന​ന്പൂ​രി​പ്പൊ​ട്ടി​യി​ൽ എ​ത്തി വേ​ണം ബ​സ് ക​യ​റാ​ൻ. അ​ല്ലെ​ങ്കി​ൽ കോ​ലോ​ത്തും​പാ​ടം വ​ഴി പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ലൂ​ടെ പൂ​ക്കോ​ട്ടു​മ​ണ്ണ, ത​ല​ത്തി വ​ഴി ചു​ങ്ക​ത്ത​റ കൂ​ടി വേ​ണം നി​ല​ന്പൂ​രി​ലെ​ത്താ​ൻ.