‘വീ​ട്ടി​ൽ നി​ന്നു മാ​റി നി​ന്ന​തു ര​ക്ഷ​യാ​യി’
Wednesday, August 14, 2019 12:28 AM IST
എ​ട​ക്ക​ര: ദു​ര​ന്തം മു​ൻ​കൂ​ട്ടി ക​ണ്ട് വീ​ട് ഒ​ഴി​ഞ്ഞു​പോ​യി. വി​നേ​ഷും കു​ടും​ബ​വും ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ടൈ​ൽ​സ് ജോ​ലി ചെ​യ്യു​ന്ന പ​ള്ള​ത്ത് വി​നേ​ഷി​നാ​ണ് മു​ൻ​ക​രു​ത​ൽ മൂ​ലം കു​ടും​ബ​ത്തെ ര​ക്ഷി​ക്കാ​നാ​യ​ത്.
അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്തി​റ​ങ്ങി​യ​തോ​ടെ ക​വ​ള​പ്പാ​റ തോ​ട്ടി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് വി​നേ​ഷ് ഭാ​ര്യ ബി​ജി​ല​യെ​യും ര​ണ്ടു മ​ക്ക​ളെ​യും ഭൂ​ദാ​ന​ത്തു​ള്ള ഭാ​ര്യ വീ​ട്ടി​ലേ​ക്ക് മാ​റ്റി​യ​ത്.
തു​ട​ർ​ന്നു രാ​ത്രി എ​ട്ടു മ​ണി​യോ​ടെ മു​ത്ത​പ്പ​ൻ​കു​ന്ന് ത​ക​ർ​ന്നു ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റി. ഉ​രു​ൾ​പൊ​ട്ടി​യ കു​ന്ന് മൂ​ന്നു ഭാ​ഗ​ങ്ങ​ളി​ലേ​ക്കാ​ണ് നി​ലം​പ​തി​ച്ച​ത്.
ഇ​തി​നി​ട​യി​ൽ താ​ഴ്ന്ന തു​രു​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​നേ​ഷി​ഷി​ന്‍റെ വീ​ടി​നു ഒ​രു പോ​റ​ൽ​പോ​ലു​മേ​റ്റി​ല്ല.
വി​നേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ വി​നോ​ദി​ന്‍റെ വീ​ട് ത​ക​ർ​ന്നെ​ങ്കി​ലും ആ​ള​പാ​യ​മു​ണ്ടാ​യി​ല്ല.