ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ മാ​ലി​ന്യ​ം നീ​ക്കം ചെ​യ്തു കു​ടും​ബ​ശ്രീ
Saturday, August 17, 2019 12:35 AM IST
എ​ട​ക്ക​ര: പ്ര​ള​യം ദു​രി​തം വി​ത​ച്ച പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ കു​ടും​ബ​ശ്രീ​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ൽ. ദു​രി​തം ബാ​ധി​ച്ച​വ​ർ താ​മ​സി​ക്കു​ന്ന ക്യാ​ന്പി​ൽ ഭ​ക്ഷ​ണം വ​യ്ക്കാ​നും മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​മാ​ണ് കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ പ്ര​ധാ​ന​മാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 17 വാ​ർ​ഡു​ക​ളു​ള്ള പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളി​ലും പ്ര​ള​യം ബാ​ധി​ച്ചി​ട്ടു​ണ്ട്.
പ്ര​ള​യം ബാ​ധി​ക്കാ​ത്ത കോ​ടാ​ലി​പ്പൊ​യി​ൽ, ആ​ന​ക്ക​ല്ല് വാ​ർ​ഡു​ക​ളി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും മ​റ്റു വാ​ർ​ഡു​ക​ളി​ലെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും മാ​ലി​ന്യം ശേ​ഖ​രി​ക്കാ​ൻ പ​ങ്കാ​ളി​ക​ളാ​വു​ന്നു​ണ്ട്. പ​ഞ്ചാ​യ​ത്തി​ലെ 500 ഓ​ളം കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം മ​റ്റു ജി​ല്ല​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. പോ​ത്തു​ക​ൽ ബ​സ്‌സ്റ്റാ​ൻ​ഡി​ലാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ക്യാ​ന്പു​ക​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ൾ ക്യാ​ന്പ് ഓ​ഫീ​സ​ർ ആ​വ​ശ്യ​മ​നു​സ​രി​ച്ച് എ​ത്തി​ച്ചു കൊ​ടു​ക്കും. ര​ണ്ടു ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​ർ​ക്കാ​ണ് ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ന്‍റ ചു​മ​ത​ല.
പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ, 50 വോ​ള​ണ്ടി​യ​ർ​മാ​ർ, റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രും ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ട്. വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ ശു​ചി​യാ​ക്കാ​ൻ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ളെ​യാ​ണ് കു​ടും​ബ​ശ്രീ നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.
ഓ​രോ വാ​ർ​ഡു​ക​ളി​ലും ഇ​ത്ത​രം ടീ​മു​ക​ളു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ​രി​സ​രം, ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം എ​ന്നി​വ ശു​ചി​യാ​ക്കാ​നും പ്ര​തേ​കം ആ​ളു​ക​ളു​ണ്ട്. തെ​ട്ടി​ക്കു​ള​ത്ത് നി​ന്നു തു​ട​ങ്ങി ക​വ​ള​പ്പാ​റ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​ക​ർ ഉ​പേ​ക്ഷി​ച്ച മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും പ്ര​ത്യേ​ക ടീ​മു​ണ്ട്.
ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ത​ത്കാ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ സ്ഥ​ല​ത്ത് സം​ഭ​രി​ച്ച് പി​ന്നീ​ട് ത​രം തി​രി​ച്ച് സം​സ്ക​രി​ക്കും. കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു.
അ​തേ​സ​മ​യം പ്ര​ള​യ​ത്തെ തു​ട​ർ​ന്നു പു​ഴ​ക​ളി​ലൂ​ടെ ഒ​ഴു​കി വ​ന്ന ട​ണ്‍ ക​ണ​ക്കി​നു പ്ലാ​സി​റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന ശ്ര​മ​ക​ര​മാ​യ ജോ​ലി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും. ക​ട​ലു​ണ്ടി​പ്പു​ഴ, തു​ത​പ്പു​ഴ, ചാ​ലി​യാ​ർ, ഭാ​ര​ത​പ്പു​ഴ എ​ന്നി​വ​യു​ടെ തീ​ര​ങ്ങ​ളി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വ​ൻ​തോ​തി​ലാ​ണ് അ​ടി​ഞ്ഞു കൂ​ടി​യി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ പു​ഴ​യോ​ര​ങ്ങ​ളി​ലെ കു​റ്റി​ച്ചെ​ടി​ക​ളി​ലും വ​ഴി​ക​ളി​ലും ഇ​വ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള മ​ര​ങ്ങ​ളി​ൽ പോ​ലും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നി​റ​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.
ഇ​വ മാ​റ്റി​യെ​ടു​ക്കു​ന്ന ശ്ര​മ​ക​ര​മാ​യ ജോ​ലി​യാ​ണ് സ്ത്രീ​ക​ള​ട​ക്ക​മു​ള്ള സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇതിന് ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ക്ല​ബു​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ജോ​ലി​ക​ളി​ൽ വ്യാ​പൃ​ത​രാ​ണ്.