ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്രത്തിൽ തി​രു​നാ​ൾ
Sunday, August 18, 2019 12:39 AM IST
എ​ട​ക്ക​ര: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്രം തി​രു​നാ​ളും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​വും ഇ​ന്നു മു​ത​ൽ 20 വ​രെ ന​ട​ക്കും. ഇ​ന്നു ഉ​ച്ച​യ്ക്ക് ഒ​ന്നിന് എ​ട​ക്ക​ര വൈ​ദി​ക ജി​ല്ല പ്രോ​ട്ടോ വി​കാ​രി ഫാ.​റോ​യി വ​ലി​യ​പ​റ​ന്പി​ൽ കൊ​ടി​യേ​റ്റും. വി​ശു​ദ്ധ കു​ർ​ബാ​ന​ ഫാ.​മാ​ത്യു അ​റ​ന്പ​ൻ​കു​ടി​യി​ൽ. നൊ​വേ​ന​ ഫാ.​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി​ൽ. നാ​ളെ ഉ​ച്ച​യ്ക്ക് 1.45നു ​വി​ശു​ദ്ധ കു​ർ​ബാ​ന ഫാ.​കു​ര്യാ​ക്കോ​സ് കു​ന്ന​ത്ത്. നൊ​വേ​ന​ ഫാ.​വി​മ​ൽ ക​ണ്ട​ത്തി​ൽ. 20നു ​രാ​വി​ലെ 10നു ​ജ​പ​മാ​ല​പ്ര​ദ​ക്ഷി​ണം. ഫാ.​തോ​മ​സ് ക്രി​സ്തു​മ​ന്ദി​രം വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.

ഒ​രു മ​ണി​ക്ക് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​നാ​കും. നൊ​വേ​ന​ക്ക് ഫാ.​ജോ​ണ്‍​സ​ണ്‍ പ​ള്ളി​പ​ടി​ഞ്ഞാ​റ്റേ​തി​ൽ നേ​തൃ​ത്വം ന​ൽ​കും. വി​ശു​ദ്ധ​ന്‍റെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തി​നു ഫാ.​മാ​ർ​ട്ടി​ൻ വി​ല​ങ്ങു​പാ​റ​യി​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു സ​മാ​പ​ന​ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച, കൊ​ടി​യി​റ​ക്കം.