മാ​ലി​ന്യം ഫാ​മി​ൽ തള്ളുന്നതിനെതിരേ നാ​ട്ടു​കാ​ർ രം​ഗ​ത്ത്
Sunday, August 18, 2019 12:39 AM IST
എ​ട​ക്ക​ര: ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ഫാ​മി​ൽ നി​ക്ഷേ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യ​ത്തെി​യ ഫാം ​തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്ത്. സം​ഭ​വം നേ​രി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു.

മു​ണ്ടേ​രി സം​സ്ഥാ​ന വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​ണ് നാ​ട്ടു​കാ​രും ഫാം ​തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ഉ​ന്തും ത​ള്ളുമു​ണ്ടാ​യ​ത്. മു​ണ്ടേ​രി ഗ​വ. ട്രൈ​ബ​ൽ ഹൈ​സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ സെ​പ്റ്റി​ക് ടാ​ങ്ക് നി​റ​ഞ്ഞ​തോ​ടെ മാ​ലി​ന്യം മു​ണ്ടേ​രി സം​സ്ഥാ​ന വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്ത് നി​ക്ഷേ​പി​ക്കാ​നാ​യി​രു​ന്നു നീ​ക്കം.
ഇ​തി​ന് ജി​ല്ല ക​ള​ക്ട​റു​ടെ​യും കൃ​ഷി​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ​യും അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം ഫാം ​അ​ധി​കൃ​ത​രോ​ട് സം​സാ​രി​ക്കാ​ന​ത്തെി​യ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ല​പാ​ടി​നെ​തി​രെ നാ​ട്ടു​കാ​രും ശ​ക്ത​മാ​യി നി​ല​കൊ​ണ്ട​തോ​ടെ​യാ​ണ് വാ​ക്കേ​റ്റം കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് വ​ഴി​മാ​റി​യ​ത്. ഫാം ​തൊ​ഴി​ലാ​ളി​ക​ൾ​ക്കും, നാ​ട്ടു​കാ​രായ ചി​ല​ർ​ക്കും സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വി​വ​ര​മ​റി​ഞ്ഞ് എ​ട​ക്ക​ര സി.​ഐ മ​നോ​ജ് പ​റ​യ​റ്റ​യു​ടെ​യും, നി​ല​ന്പൂ​ർ അ​ഡീ​ഷ​ണ​ൽ എ​സ്ഐ കെ.​എ.​അ​ബ്ബാ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത​ത്തെി​യി​ട്ടു​ണ്ട്. നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഫാ​മി​ന് പു​റ​ത്ത് നി​ൽ​ക്കു​ന്ന​തി​നാ​ൽ രാ​ത്രി ഒ​ൻ​പ​ത് മ​ണി​വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​യി​ട്ടി​ല്ല.