ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ലി​യാ​ന​യു​ടെ നാ​ണ​യ​ത്തു​ട്ടു​ക​ളും
Sunday, August 18, 2019 12:43 AM IST
കോ​ട്ട​ക്ക​ൽ: പ്ര​ള​യ​ത്തി​ൽ സ​ർ​വ​തും ന​ശി​ച്ച​വ​ർ​ക്കു ആ​ശ്വാ​സ​മേ​കാ​നാ​യി ര​ണ്ടാം​ക്ലാ​സു​കാ​രി ലി​യാ​ന​യും ത​ന്‍റെ നാ​ണ​യ​ത്തു​ട്ടു​ക​ൾ ന​ൽ​കി.

കോ​ട്ട​യ്ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് ലി​യാ​ന. മൂ​ന്നു വ​യ​സു മു​ത​ൽ ലി​യാ​ന സ്വ​രൂ​പി​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ളാ​ണ് ന​ൽ​കി​യ​ത്. സൈ​ക്കി​ൾ വാ​ങ്ങ​ണ​മെ​ന്ന മോ​ഹ​വു​മാ​യാ​ണ് അ​വ​ൾ പ​ണം ക​രു​തി​യി​രു​ന്ന​ത്.

എ​ന്നാ​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു ന​ൽ​കാ​ൻ ലി​യാ​ന ഇ​ന്ന​ലെ ത​ന്‍റെ ചെ​റി​യ സ​ന്പാ​ദ്യ​വു​മാ​യി സ്കൂ​ളി​ലെ​ത്തി. കാ​ടാ​ന്പു​ഴ ന​സീ​റി​ന്‍റെ​യും ഷ​മീ​ന​യു​ടെ​യും മ​ക​ളാ​ണ്.