പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ് മ​ല​യി​ൽ വി​ള്ള​ൽ
Sunday, August 18, 2019 12:43 AM IST
കാ​ളി​കാ​വ്:​ പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലെ ഇ​രു​പ​ത്ത​ഞ്ചേ​ക്ക​ർ ഭാ​ഗ​ത്ത് ഭൂ​മി​യി​ൽ വ​ൻ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ​ത് പ്ര​ദേ​ശ​ത്ത് ആ​ശ​ങ്ക ഉ​ണ​ർ​ത്തി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

ഇ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത്, വി​ല്ലേ​ജ് അ​ധി​കാ​രി​ക​ൾ​ക്ക് വി​വ​രം ന​ൽ​കി​യി​ട്ടും ആ​രും സ്ഥ​ലം പ​രി​ശോ​ധി​ക്കു​ക​യൊ അ​പ​ക​ട സാ​ധ്യ​ത വി​ല​യി​രു​ത്തു​ക​യൊ ചെ​യ്തി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​ള്ള​ലി​ന് മാ​സ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.​

നൂ​റ് മീ​റ്റ​റോ​ളം നീ​ള​ത്തി​ൽ മൂ​ന്ന​ടി​യി​ലേ​റെ വീ​തി​യി​ലു​മാ​ണ് വി​ള്ള​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. വി​ള്ള​ലി​ൽ കാ​ട് മൂ​ടി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ എ​ത്ര ആ​ഴ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​വി​ല്ല. അ​ധി​കാ​രി​ക​ൾ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് അ​പ​ക​ട സാ​ധ്യ​ത വി​ല​യി​രു​ത്ത​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ അ​വ​ശ്യ​പ്പെ​ട്ടു.​വി​ള്ള​ൽ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശം സ്രാ​ന്പി​ക്ക​ല്ല് അ​ങ്ങാ​ടി​ക്ക് നേ​ർ​മു​ക​ളി​ലാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്.