റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Monday, August 19, 2019 12:25 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​ൾ​കേ​ര​ള റീ​ട്ട​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (എ​കെ​ആ​ർ​ആ​ർ​ഡി​എ) സം​സ്ഥാ​ന ട്ര​ഷ​റ​റും ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഇ.​അ​ബൂ​ബ​ക്ക​ർ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​കാ​ല​ത്ത് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് സം​ഭ​വി​ച്ച ന​ഷ്ട​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും യാ​തൊ​രു സ​ഹാ​യ​വും കി​ട്ടി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഈ ​വ​ർ​ഷം സ​ർ​ക്കാ​ർ അ​തേ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​തെ ന​ഷ്ടം സം​ഭ​വി​ച്ച റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ത്തി​ന്‍റെ വി​ല ന​ൽ​കു​ക​യും പ​ക​ര​മാ​യ അ​ലോ​ട്ട് അ​നു​വ​ദി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ള​യ​ത്തി​ൽ ന​ഷ്ടം സം​ഭ​വി​ച്ച റേ​ഷ​ൻ ക​ട​യു​ട​മ​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​തി​നാ​യി എ​കെ​ആ​ർ​ആ​ർ​ഡി​എ മൂ​ന്ന് സോ​ണു​ക​ളാ​യി തി​രി​ച്ച് സ​ന്ദ​ർ​ശ​നം ന​ട​ത്തി വ​രി​ക​യാ​ണ്. തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി, ഏ​റ​നാ​ട് സോ​ണു​ക​ളി​ലെ ന​ഷ്ടം സം​ഭ​വി​ച്ച മു​ഴു​വ​ൻ റേ​ഷ​ൻ ക​ട​ക​ളും അ​സോ​സി​യേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു.​നി​ല​ന്പൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ സോ​ണി​ൽ സം​ഘം ഇ​ന്ന് സ​ന്ദ​ർ​ശിക്കും.