പു​ഴ​ക്കാ​ട്ടി​രി സി​എ​ച്ച്സി വി​ക​സ​ന യോ​ഗം
Tuesday, August 20, 2019 12:13 AM IST
മ​ങ്ക​ട: പു​ഴ​ക്കാ​ട്ടി​രി സി​എ​ച്ച്സി​യി​ൽ വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ക്കു​ന്ന ന​ട​ത്തു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പു​രോ​ഗ​തി​യും ബ​ജ​റ്റി​ൽ നീ​ക്കി വ​ച്ച ഒ​രു കോ​ടി​യു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​യും യോ​ഗം വി​ല​യി​രു​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​ക്കോ​ട്ടി​ൽ സൗ​ദ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ജ​യ​റാം, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​മേ​നോ​ൻ, കെ.​എം ര​വീ​ന്ദ്ര​ൻ, ഉ​ണ്ണി പാ​തി​രി​ക്കോ​ട​ൻ, ഉ​മ്മ​ർ ചൂ​രി​പ്പു​റ​ത്ത്, ഡോ. ​ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.