മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗം; ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ആ​ർ​പി​എ​ഫ്
Tuesday, August 20, 2019 12:13 AM IST
അ​ങ്ങാ​ടി​പ്പു​റം: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റെ​യി​ൽ​വേ സം​ര​ക്ഷ​ണ​സേ​ന അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ൾ ട്രാ​ക്കി​ലും പ്ലാ​റ്റ്ഫോ​മി​ലും അ​ശ്ര​ദ്ധ​മാ​യി കൂ​ട്ട​മാ​യി ഇ​രു​ന്ന് ചാ​റ്റ് ചെ​യ്യു​ക, പ്ലാ​റ്റ്ഫോ​മി​ൽ ഇ​രു​ന്ന് കാ​ലു​ക​ൾ ട്രാ​ക്കി​ലേ​ക്ക് നീ​ട്ടി​യി​രി​ക്കു​ക, വ​ണ്ടി വ​രു​ന്പോ​ൾ അ​ശ്ര​ദ്ധ​യോ​ടെ പാ​ളം മു​റി​ച്ചു ക​ട​ക്കു​ക, പാ​ള​ത്തി​ലൂ​ടെ അ​ശ്ര​ദ്ധ​മാ​യി ജോ​ഡി ചേ​ർ​ന്ന് ന​ട​ക്കു​ക തു​ട​ങ്ങി​യ​ അ​പ​ക​ട സാ​ധ്യ​ത വ​രു​ന്ന പ്ര​വ​ർ​ത്തി​ക​ളി​ൽ നി​ന്നു വി​ദ്യാ​ർ​ഥി​ക​ൾ വി​ട്ടു​നി​ൽ​ക്ക​ണ​ം.
പാ​ല​ക്കാ​ട് റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന ക​മൻഡാന്‍റ് മ​നോ​ജ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം ഷൊ​ർ​ണ്ണൂ​ർ ആ​ർ​പി​എ​ഫ് എ​സ്ഐ അ​നൂ​പ് കു​മാ​ർ, ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ അ​ശോ​ക​ൻ, കോ​ണ്‍​സ്റ്റ​ബി​ൾ​മാ​രാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ബി​നു, രാ​ജേ​ഷ് കു​മാ​ർ, രാ​മ​ദാ​സ് നേ​തൃ​ത്വം ന​ൽ​കി.
തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും ബോ​ധ​വ​ത്ക​ര​ണം തു​ട​രു​മെ​ന്നും അ​തി​ന് ശേ​ഷം മാ​ത്ര​മേ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കൂ​വെ​ന്നും റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.