ഭി​ന്ന​ശേ​ഷി​ക്കാ​ർ നി​ർ​മി​ച്ച ഉ​ത്പന്ന​ങ്ങ​ൾ കൈ​മാ​റി
Tuesday, August 20, 2019 12:13 AM IST
മ​ല​പ്പു​റം: ഓ​രോ ദി​വ​സ​വും ഹൃ​ദ​യ സ്പ​ർ​ശി​യാ​യ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ക​ഥ​ക​ളാ​ണ് മ​ഴ​ക്കെ​ടു​തി​ക്ക് ശേ​ഷം കേ​ര​ളം കേ​ൾ​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​യു​ടെ പേ​രി​ൽ മാ​റ്റി നി​ർ​ത്ത​പ്പെ​ടേ​ണ്ട​വ​ര​ല്ല ത​ങ്ങ​ളെ​ന്നു ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ച് കേ​ര​ള​ത്തി​ന്‍റെ സ​ഹാ​യ ഹ​സ്ത​ങ്ങ​ൾ​ക്കൊ​പ്പം ചേ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ് പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യി​ലെ ബ​ഡ്സ് സ്കൂ​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ. ത​ങ്ങ​ളു​ടെ പ​രി​മി​ത​മാ​യ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യ ക്ലീ​നി​ംഗ് ഉ​ത്പന്ന​ങ്ങ​ൾ ദു​രി​തം വി​ത​ച്ച നി​ല​ന്പൂ​രി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ​മാ​യി ന​ൽ​കി​യാ​ണ് ദു​ര​ന്ത​ഭൂ​മി​യു​ടെ വീ​ണ്ടെ​ടു​പ്പി​നു ഇ​വ​ർ പ​ങ്കാ​ളി​ക​ളാ​യ​ത്.
പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഓ​ഫീ​സി​ൽ നി​ന്നു 500 ലേ​റെ വീ​ടു​ക​ൾ ശു​ചീ​ക​രി​ക്കാ​നാ​വ​ശ്യ​മാ​യ ഉ​ത്പന്ന​ങ്ങ​ളു​മാ​യി യാ​ത്ര തി​രി​ച്ച സം​ഘ​ത്തെ മ​ല​പ്പു​റ​ത്ത് ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് സ്വീ​ക​രി​ച്ചു. ബ​ഡ്സ് സ്കൂ​ളി​ൽ നി​ർ​മി​ച്ച ഹാ​ൻ​ഡ്് വാ​ഷ്, ഡി​ഷ് വാ​ഷ്, ഫി​നോ​യി​ൽ, ലി​ക്വി​ഡ് ഡി​റ്റ​ർ​ജ​ന്‍റ്, ടോ​യ്‌ലറ്റ് ക്ലീ​ന​ർ തു​ട​ങ്ങി ഒ​രു ല​ക്ഷം രൂ​പ വി​പ​ണി മൂ​ല്യം ക​ണ​ക്കാ​ക്കു​ന്ന 1453 ഉ​ത്പന്ന​ങ്ങ​ളാ​ണ് ഇ​വ​ർ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ബ​ഡ്സ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ന​ഗ​ര​സ​ഭ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മാ​ർ​ച്ച് ഏ​ഴി​നാ​ണ് ഉ​ത്പന്ന​ങ്ങ​ൾ വി​പ​ണി​യി​ലി​റ​ക്കി​യ​ത്.
സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു പി​ന്തു​ണ ല​ഭി​ക്കു​ക​യു​ണ്ടാ​യി. ഇ​ത്ത​ര​ത്തി​ൽ നി​ർ​മി​ച്ച ഉ​ത്പന്ന​ങ്ങ​ൾ വി​വി​ധ മേ​ള​ക​ളി​ലെ സ്റ്റാ​ളു​ക​ളും മ​റ്റു​വ​ഴി​യും വി​പ​ണ​നം ന​ട​ത്തി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ലെ നി​ലാ​രം​ബ​രാ​യ അ​ന്തേ​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ചെ​റി​യ തോ​തി​ലു​ള്ള വ​രു​മാ​ന മാ​ർ​ഗം ക​ണ്ടെ​ത്താ​നും ഇ​തി​ലൂ​ടെ സാ​ധി​ച്ചു. ഇ​ത്ത​ര​ത്തി​ൽ ഉ​പ​ജീ​വ​ന​ത്തി​നാ​യി നി​ർ​മി​ച്ച ഉ​ത്പന്ന​ങ്ങ​ളാ​ണ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. മി​നി ബ​സി​ലാ​ണ് ഉ​ത്പന്ന​ങ്ങ​ൾ മ​ല​പ്പു​റ​ത്തേ​ക്കു എ​ത്തി​ച്ച​ത്. പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ്കു​ഞ്ഞി ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്കു​ള്ള യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​ര​മാ​ദേ​വി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഷീ​ന സു​ദേ​ശ​ൻ, റീ​ന പ്ര​കാ​ശ​ൻ, അ​ഷ​റ​ഫ് പ​റ​ന്പി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ബാ​ബു​രാ​ജ്, നാ​സ​ർ പ​തി​യോ​ട​ത്ത്, സൈ​ഫു പൂ​ള​ക്ക​ൽ, ഫ​സ​ലു​റ​ഹ്മാ​ൻ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷം​സു​ദീ​ൻ, ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ റ​ഹ്മ​ത്ത്, ശ്രു​തി​ബാ​ല, ശ്രീ​രാ​ഗ്, അ​വി​നാ​ശ്, ന​വാ​സ്, അ​ധ്യാ​പി​ക​മാ​രാ​യ ജ​സീ​ല, പ്ര​വീ​ണ, നി​ത്യ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.