സ​ഹ​പാ​ഠി​ക​ൾ​ക്ക് ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യാ​ഞ്ജ​ലി
Tuesday, August 20, 2019 12:13 AM IST
എ​ട​ക്ക​ര: ക​വ​ള​പ്പാ​റ ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ​പൊ​ലി​ഞ്ഞ സ​ഹ​പാ​ഠി​ക​ൾ​ക്ക് കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന അ​ന്ത്യാ​ഞ്ജ​ലി. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും, പി​ടി​എ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മൗ​ന ജാ​ഥ സം​ഘ​ടി​പ്പി​ക്കു​ക​യും അ​നു​ശോ​ച​ന യോ​ഗം ന​ട​ത്തു​ക​യും ചെ​യ്തു.
കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രേ​ാടു​ള്ള ദു​ഖ​സൂ​ച​ക​മാ​യി ക​റു​ത്ത ബാ​ഡ്ജ് ധ​രി​ച്ച് പോ​ത്തു​ക​ൽ ടൗ​ണി​ലേ​ക്കും തി​രി​ച്ച് സ്കൂ​ളി​ലേ​ക്കും മൗ​ന​ജാ​ഥ ന​ട​ത്തി. തു​ട​ർ​ന്ന് സ്കൂ​ളി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പൽ ഫാ.​യോ​ഹ​ന്നാ​ൻ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ റെ​ജി ഫി​ലി​പ്പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ജി​രാ​മ​ച​ന്ദ്ര​ൻ, എം​ടി​എ പ്ര​സി​ഡ​ന്‍റ് എം.​സി.​ലി​സി, എ.​പി.​സാ​ദി​ഖ​ലി എ​ന്നി​വ​ർ പ്രസംഗിച്ചു. സ്കൂ​ളി​ലെ ആ​റ് വി​ദ്യാ​ർ​ഥി​ക​ളും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും ദു​ര​ന്ത​ത്തി​ൽ മ​രി​ച്ചി​രു​ന്നു.
ദു​ര​ന്ത​ത്തി​ൽ​പെ​ട്ട​വ​രെ യോ​ഗം അ​നു​സ്മ​രി​ക്കു​ക​യും, അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.