എ​ള​യൂ​രി​ൽ കോ​ഴി​മാ​ലി​ന്യം റോ​ഡി​ൽ ത​ള്ളി
Tuesday, August 20, 2019 12:13 AM IST
മ​ഞ്ചേ​രി: കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ എ​ള​യൂ​ർ പൂ​ക്കൊ​ള​ത്തൂ​ർ റോ​ഡി​ൽ ഇ​രു​ട്ടി​ന്‍റെ മ​റ​വി​ൽ വ​ൻ​തോ​തി​ൽ കോ​ഴി മാ​ലി​ന്യം ത​ള്ളി. കി​ലോ​മീ​റ്റ​റു​ക​ളോ​ളം സ്ഥ​ല​ത്ത് മാ​ലി​ന്യം ചാ​ക്കു​ക​ളി​ലാ​ക്കി ത​ള്ളി​. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും അ​രീ​ക്കോ​ട് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്തെ ക​ട​യി​ലെ സി​സി​ടി​വി പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി മൂ​ന്നി​നു ശേ​ഷം വ​ന്ന ഗു​ഡ്സ് ജീ​പ്പി​ൽ നി​ന്നാ​ണ് മാ​ലി​ന്യം ത​ള്ളി​യ​തെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.എ​ള​യൂ​ർ അ​ങ്ങാ​ടി മു​ത​ൽ കൂ​ട്ടാ​വി​നു സ​മീ​പം വ​രെ റോ​ഡി​ൽ നി​ര​വ​ധി ചാ​ക്കി​ലാ​ക്കി​യാ​ണ് കോ​ഴി അ​റ​വ് മാ​ലി​ന്യം ത​ള്ളി​യ​ത്. ഇ​ട​ക്കി​ടെ കോ​ഴി അ​റ​വു​മാ​ലി​ന്യ​ങ്ങ​ളും മ​റ്റും ത​ള്ളു​ന്ന​ത് കാ​ര​ണം ഇ​തു​വ​ഴി യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രെ​യും പൂ​ക്കൊ​ള​ത്തൂ​ർ സി​എ​ച്ച്എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കാ​വ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തു​ട​ങ്ങി സ്കൂ​ളു​ക​ളി​ലേ​ക്കും മ​റ്റു​മാ​യി പ​തി​വാ​യി കാ​ൽ​ന​ട​യാ​യി പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ര​ദേ​ശ​വാ​സി​ക​ളെ​യു​മാ​ണ് ഏ​റെ വ​ല​ച്ചി​രി​ക്കു​ന്ന​ത്.
പു​റ​മെ നി​ന്നു​ള്ള​വ​രാ​ണ് രാ​ത്രി​യു​ടെ മ​റ​വി​ൽ ഇ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന് ത​ള്ളു​ന്നെ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
കാ​വ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി​ദ്യാ​വ​തി, സെ​ക്ര​ട്ട​റി ഹു​സൈ​ൻ ത​ച്ച​ണ്ണ ത​ട​ക്കി​യ​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വ്യാ​പാ​രി സം​ഘ​നാ നേ​താ​ക്ക​ളാ​യ സി.​പി ക​രിം, ഇ.​പി.​ചെ​റി, എ.​കെ.​ഹ​നീ​ഫ, പി.​സി ജ​വാ​ദ്, എ​ൻ.​വി.​നൗ​ഷാ​ദ്, ബു​ഷൈ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ റോ​ഡ​രി​കി​ൽ നി​ന്നും നീ​ക്കം ചെ​യ്തു.