ന​ഷ്ട​പ​രി​ഹാ​രം: അ​ർ​ഹ​രെ ക​ണ്ടെ​ത്താ​ൻ പ​രി​ശോ​ധ​ന
Wednesday, August 21, 2019 12:26 AM IST
മ​ല​പ്പു​റം: പ്ര​ള​യം മൂ​ല​മു​ണ്ടാ​യ ദു​രി​ത​ബാ​ധി​ത​രി​ൽ ധ​ന​സ​ഹാ​യം ല​ഭി​ക്കാ​ൻ അ​ർ​ഹ​രാ​യ​വ​രെ നി​ശ്ച​യി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക പ​രി​ശോ​ധ​ന ജി​ല്ല​യി​ൽ ഈ ​ആ​ഴ്ച തു​ട​ങ്ങും. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാൻ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലോ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലോ പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നും പ്ര​ത്യേ​ക സം​ഘം വീ​ടും സ്ഥ​ലവും സന്ദർശിച്ചാണ് അ​ർ​ഹ​രെ നി​ശ്ച​യി​ക്കു​ക​യെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റ്, ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ സെ​ക്ര​ട്ട​റി, ക്ല​ർ​ക്ക്, ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നിയ​ർ, ഓ​വ​ർ സി​യ​ർ എ​ന്നിവ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തു​ക. ഓ​രോ വി​ല്ലേ​ജി​ലെ​യും ദു​രി​ത ബാ​ധി​ത​രു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി ആ​വ​ശ്യ​മാ​യ സം​ഘ​ത്തെ 22 ന് ​നി​യോ​ഗി​ക്കും. ഇ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. സം​ഘ​ത്തെ സ​ഹാ​യി​ക്കാൻ ഒ​രു ഐടി വോ​ള​ണ്ടി​യ​റും ഉ​ണ്ടാ​കും.
മൊ​ബൈ​ൽ അ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് വി​വ​ര​ശേ​ഖ​ര​ണ​വും പ​രി​ശോ​ധ​ന​യും ക്രോ​ഡീ​ക​ര​ണ​വും ന​ട​ത്തു​ക. കെ​ട്ടി​ട​ത്തി​ന്‍റെ​യും സ്ഥ​ല​ത്തി​ന്‍റെ​യും ഫോ​ട്ടോ അ​ട​ക്ക​മാ​ണ് ശേ​ഖ​രി​ക്കു​ക. ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ, ഐ​എ​ഫ്എ​സ്‌ കോ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ തു​ട​ങ്ങി​യ​വ​യും ഇ​വ​ർ ശേ​ഖ​രി​ക്കും. ഇ​വ​രു​ടെ പ​രി​ശോ​ധ​ന വി​ല​യി​രു​ത്താൻ പ്ര​ത്യേ​കം സം​ഘ​ത്തെ​യും നി​യോ​ഗി​ക്കും.
വീ​ടു​ക​ളെ വെ​ള്ളം ക​യ​റി​യ​ത്, ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്, പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്, പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന വീ​ടും ഭൂ​മി​യും എ​ന്നി​ങ്ങ​നെ പ്ര​ത്യേ​കം ത​രം​തി​രി​ച്ച് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. ഓ​രോ സം​ഘ​വും മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ചു​രു​ങ്ങി​യ​ത് പ​ത്തു വീ​ടും അ​ല്ലാ​ത്തി​യി​ട​ങ്ങ​ളി​ൽ 20 വീ​ടു​ക​ളും ഒ​രു ദി​വ​സം സം​ഘം സ​ന്ദ​ർ​ശി​ക്കും.
തെ​റ്റാ​യ വി​വ​രം ന​ൽ​ക​രു​തെ​ന്നും തെ​റ്റാ​യ വി​വ​രം ന​ൽ​കു​ന്ന വീ​ട്ടു​ട​മ​ക​ൾ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.