ഡി​വൈ​എ​ഫ്ഐ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Thursday, August 22, 2019 12:18 AM IST
എ​ട​ക്ക​ര: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ​ഹാ​യ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. ന​മു​ക്കൊ​രു​ക്കാം അ​വ​ർ പ​ഠി​ക്ക​ട്ടെ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി ഡി​വൈ​എ​ഫ്ഐ എ​ട​ക്ക​ര ബ്ലോ​ക്ക് ക​മ്മി​റ്റി​യാ​ണ് സ​ഹാ​യ​ങ്ങ​ളു​മാ​യ​ത്തെി​യ​ത്. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നൂ​റോ​ളം കു​ട്ടി​ക​ൾ​ക്കാ​ണ് സ​ഹാ​യം ന​ൽ​കി​യ​ത്. രാ​വി​ലെ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മാ​ത്യു പി. ​തോ​മ​സി​നു ഡി​വൈ​എ​ഫ്ഐ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ഷെ​ബീ​ർ സ​ഹാ​യം കൈ​മാ​റി. ബ്ലോ​ക്ക് ട്ര​ഷ​റ​ർ സി.​ടി. സ​ലീം, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ജി​ഷ്മു, മേ​ഖ​ല സെ​ക്ര​ട്ട​റി സ​ന​ൽ പാ​ർ​ളി, ഇ​ർ​ഷാ​ദ് പാ​ലേ​മാ​ട്, മ​നു, സി.​പി. റ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.