നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​രു ഡോ​ക്ട​ർ മാ​ത്രം; പ്ര​തി​ഷേ​ധം ശ​ക്തം
Thursday, August 22, 2019 12:21 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യം ദു​രി​തം വി​ത​ച്ച നി​ല​ന്പൂ​രി​ൽ പ​നി ബാ​ധി​ത​ര​ട​ക്കം കൂ​ടു​ത​ൽ രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്പോ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​രു ഡേ​ക്ട​ർ മാ​ത്രം. ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ അ​ത്യാ​ഹി​ത വ​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​റെ കാ​ണാ​നാ​യി വ​രി നി​ന്ന രോ​ഗി​ക്ക് ഡോ​ക്ട​റെ കാ​ണാ​നാ​യ​ത് രാ​ത്രി എട്ടി​നു ശേ​ഷം. തു​ട​ർ​ച്ച​യാ​യി ക​ഴി​ഞ്ഞ ആ​റു എ​ച്ച്എം​സി യോ​ഗ​ങ്ങ​ളി​ൽ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​ച്ച്എം​സി അം​ഗ​ങ്ങ​ൾ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ തീ​രാ​മാ​ന​മെ​ടു​ക്കാ​ത്ത​താ​ണ് രോ​ഗി​ക​ളെ തീ​രാ​ദു​രി​ത​ത്തി​ലാ​ക്കു​ന്ന​ത്.
ഡ്യൂ​ട്ടി​യി​ലു​ള്ള ഡേ​ക്ട​ർ​ക്ക് ത​ന്നെ വേ​ണം അ​ത്യാ​ഹി​ത കേ​സു​ക​ൾ വ​രു​ന്പോ​ൾ പരിശോധിക്കാനും. ഗൂ​ഢ​ല്ലൂ​ർ മു​ത​ൽ മ​ന്പാ​ട് വ​രെ​യു​ള്ള​വ​രു​ടെ ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​ആ​തു​രാ​ല​യം. പ​ല​രും നി​ന്നു ത​ള​രു​ന്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്. പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കു ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ കാ​രു​ണ്യ ഫാ​ർ​മ​സി​യു​ടെ പ്ര​വ​ർ​ത്ത​നം വൈ​കി​ട്ട് ആ​റു വ​രെ​യാ​യി ചു​രു​ക്കി. ഇ​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​രും. രാ​ത്രി 11 ക​ഴി​ഞ്ഞാ​ൽ മ​രു​ന്നു ത​ന്നെ കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണ്. കൂ​ടാ​തെ ഇ​സി​ജി ടെ​ക്നീ​ഷനി​ല്ല.
അ​ഞ്ചിന് ശേ​ഷം ലാ​ബ്, സ​ർ​ക്കാ​ർ ഫാ​ർ​മ​സി എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ബാ​ധി​ച്ച നി​ല​ന്പൂ​രി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ അ​ടി​യ​ന്തര​മാ​യി വേ​ണ്ട​ത് അ​ത്യാ​ഹി​ത വ​ഭാ​ഗ​ത്തി​ൽ കൂ​ടു​ത​ൽ ഡേ​ാക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന​താ​ണ്.