തൊ​ഴി​ൽ കാ​ർ​ഡ് വി​ത​ര​ണം തു​ട​ങ്ങി
Friday, August 23, 2019 12:22 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ക്കെ​ടു​തി​യെ​ത്തു​ട​ർ​ന്നു വീ​ടും ജീ​വ​നോ​പാ​ധി​ക​ളും ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​ങ്ങ​ൾ​ക്കു തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​ൻ പ​ദ്ധ​തി ആ​രം​ഭി​ച്ചു.തൊ​ഴി​ൽ കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും ക്യാ​ന്പു​ക​ൾ ന​ട​ത്തി തൊ​ഴി​ൽ കാ​ർ​ഡ് വി​ത​ര​ണ​വും തൊ​ഴി​ലി​നു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്ക​ലും ന​ട​ന്നു​.
പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും മൂ​ലം ത​ക​ർ​ന്ന റോ​ഡ് അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ പു​ന:​സ്ഥാ​പ​ന​ത്തി​നാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി. ഗ്രാ​മീ​ണ റോ​ഡു​ക​ൾ, ക​ലു​ങ്കു​ക​ൾ എ​ന്നി​വ​യു​ടെ പു​ന:​സ്ഥാ​പ​നം, പു​ഴ, തോ​ട്, ക​നാ​ൽ, പൊ​തു​കി​ണ​ർ തു​ട​ങ്ങി​യ​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണം, പാ​ർ​ശ്വ​ഭി​ത്തി പു​ന:​സ്ഥാ​പ​ന​വും ബ​ല​പ്പെ​ടു​ത്ത​ലും പൊ​തു​കു​ള​ങ്ങ​ൾ, ജ​ല​സേ​ച​ന ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം, അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ഓ​വു​ചാ​ലു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കു​ക.
കൂ​ടാ​തെ പ്ര​ള​യം ഉ​രു​ൾ​പൊ​ട്ട​ൽ എ​ന്നി​വ മൂ​ലം ത​ക​ർ​ന്ന ഭൂ​പ്ര​ദേ​ശ​ങ്ങ​ളു​ടെ പു​ന​സ്ഥാ​പ​നം, ഭൂ​മി കൃ​ഷി​ക്ക് ഉ​പ​യു​ക്ത​മാ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളും വാ​ർ​ഡു​ത​ല​ത്തി​ൽ ക​ണ്ടെ​ത്തി ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള അ​ധി​ക വാ​ർ​ഷി​ക ക​ർ​മ പ​ദ്ധ​തി​യാ​യി ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ന​ട​ന്നു വ​രു​ന്ന​താ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ -​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.