ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു
Friday, August 23, 2019 12:24 AM IST
മ​ല​പ്പു​റം: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ച പി​ലാ​ക്ക​ണ്ടി സ​ന​ൽ​കു​മാ​റി​ന്‍റെ വീ​ട്ടി​ൽ മ​ത്സ്യ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​പി കു​ഞ്ഞി​രാ​മ​ൻ സ​ന്ദ​ർ​ശി​ച്ചു. കു​ടും​ബ​ത്തി​നു അ​ടി​യ​ന്തര ധ​ന​സ​ഹാ​യം ന​ൽ​കി. മേ​ഖ​ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഒ. ​രേ​ണു​കാ​ദേ​വി, ജൂ​ണി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് സി.​ആ​ദ​ർ​ശ്, ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ ബീ​ന, സ​ഹ​ക​ര​ണ സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ടി.​പി ബി​നീ​ഷ്, വി.​പി ബാ​ബു, ര​ഞ്ജി​ത്ത്, ജ​യ​രാ​ജ​ൻ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.

ശു​ചി​ത്വ മി​ഷ​ൻ ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​രം

മ​ല​പ്പു​റം: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ഞ്ചാ​യ​ത്തു​ക​ൾ, ന​ഗ​ര​സ​ഭ​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശു​ചി​ത്വ​മി​ഷ​ൻ ഡോ​ക്യു​മെ​ന്‍റ​റി മ​ത്സ​രം ന​ട​ത്തു​ന്നു. ല​ഘു​വി​വ​ര​ണ​ത്തോ​ടു​കൂ​ടി അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഡോ​ക്യു​മെ​ന്‍റ​റി​യാ​ണ് നി​ർ​മി​ക്കേ​ണ്ട​ത്. ത​യാ​റാ​ക്കി​യ വീ​ഡി​യോ​ക​ൾ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫോം, ​ഡി​വി​ഡി സ​ഹി​തം ജി​ല്ലാ ശു​ചി​ത്വ മി​ഷ​നി​ൽ സെ​പ്തം​ബ​ർ 20കം ​സ​മ​ർ​പ്പി​ക്ക​ണം. ആ​പ്ലി​ക്കേ​ഷ​ൻ ഫോ​മി​നും വി​വ​ര​ങ്ങ​ൾ​ക്കും ശു​ചി​ത്വ മി​ഷ​ൻ വെ​ബ്സൈ​റ്റാ​യ www.sanitation.gov.in സ​ന്ദ​ർ​ശി​ക്കു​ക.