പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റ് മ​ല​യി​ലെ വി​ള്ള​ൽ: പ​രി​ശോ​ധ​ന ന​ട​ത്തി
Friday, August 23, 2019 12:24 AM IST
കാ​ളി​കാ​വ്: പു​ല്ല​ങ്കോ​ട് എ​സ്റ്റേ​റ്റി​ലെ 25 ഏ​ക്ക​ർ ഭാ​ഗ​ത്ത് വി​ള്ള​ൽ കാ​ണ​പ്പെ​ട്ട സം​ഭ​വം വി​ദ​ഗ്ധ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. വി​ള്ള​ലി​ന്‍റെ ആ​ഴ​വും ഭൂ​മി​യു​ടെ അ​വ​സ്ഥ​യും ആ​ധു​നി​ക മെ​ഷി​ന​റി​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ചോ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടേ​യും വി​ല്ലേ​ജ് അ​ധി​കൃ​ത​രു​ടേ​യും ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് പ​രി​ശോ​ധ​നാ സം​ഘം സ്ഥ​ല​ത്തെ​ത്തി​യ​ത്. വി​ള്ള​ലി​നെ കു​റി​ച്ച് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന മാ​ത്രം ന​ട​ത്തു​ക​യാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ ഉ​ദ്ദേ​ശം. ജി​യോ​ള​ജി​സ്റ്റ് ആ​സി​യ, സോ​യി​ൽ ക​ണ്‍​സ​ർ​വേ​റ്റ​ർ അ​ജി​ത് കു​മാ​ർ എ​ന്നി​വ​രാ​ണ് വി​ള്ള​ൽ പ​രി​ശോ​ധി​ച്ച​ത്. വി​ള്ള​ലി​നെ കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ട​ൻ ന​ൽ​കു​മെ​ന്ന് സം​ഘം പ​റ​ഞ്ഞു. കാ​ളി​കാ​വ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഷ​ഫീ​ഖ്, ചോ​ക്കാ​ട് എ​സ്.​വി.​ഒ.​നാ​സ​ർ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ന​ത്ത മ​ഴ​യി​ൽ വ​ന​ത്തി​ൽ ഉ​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്നാ​ണ് സ്ഥ​ല​ത്ത് വി​ള്ള​ൽ ഉ​ണ്ടാ​യ​ത് എ​ന്നാ​ണ് നി​ഗ​മ​നം. മ​ഴ പെ​യ്താ​ലും വി​ള​ള​ലി​ലേ​ക്ക് വെ​ള്ളം ഇ​റ​ങ്ങാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ താ​ൽ​കാ​ലി​ക​മാ​യി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന് സം​ഘ​ത്തോ​ടൊ​പ്പം സ്ഥ​ല​ത്തെ​ത്തി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.