അ​മ്മ​ ധ്യാ​നം
Sunday, August 25, 2019 12:20 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഡി ​പോ​ൾ ആ​ശ്ര​മ​ത്തി​ൽ അ​മ്മ​ ധ്യാ​നം(​അ​മ്മ​മാ​ർ​ക്കു മാ​ത്രം) 27, 28, 29 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. കു​രി​ശി​ങ്ക​ൽ ഷാ​ജി ആ​ൻ​ഡ് ഷൈ​ജ ദ​ന്പ​തി​ക​ൾ ധ്യാ​നം ന​യി​ക്കും. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ​യാ​ണ് ധ്യാ​ന​മെ​ന്നു ഡ​യ​റ​ക്ട​ർ ഫാ.​റോ​മൂ​ളൂ​സ് വി.​സി.​അ​റി​യി​ച്ചു.

ആ​ദ​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നി​ല​ന്പൂ​രി​ലെ ക​വ​ള​പ്പാ​റ​യി​ലും അ​ന്പു​ട്ടാ​ൻ​പൊ​ട്ടി​യു​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കി​ണ​റു​ക​ളും വൃ​ത്തി​യാ​ക്കു​ന്ന​തി​നു സ്വ​യം മ​റ​ന്ന് പ്ര​വ​ർ​ത്തി​ച്ച താ​ഴെ​ക്കോ​ട് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളാ​യ 300 ല​ധി​കം പേ​രെ അ​നു​മോ​ദ​ന പ​ത്രി​ക ന​ൽ​കി ആ​ദ​രി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കെ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​ടി.​ഹൈ​ദ്രോ​സ് ഹാ​ജി, ക​പ്പൂ​ർ സൗ​ദ, ബ്ലോ​ക്ക് മെ​ംബർ ജാ​ഫ​ർ മാ​സ്റ്റ​ർ, പ​ഞ്ചാ​യ​ത്ത് മെ​ംബർ മൊ​യ്തു​പ്പു പി​ലാ​ക്ക​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എ.​സാ​ഹി​ർ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി.​മു​ഹ​മ്മ​ദ്, അ​ൻ​ഫ​ൽ നാ​ല​ക​ത്ത്, ഉ​മ​ർ വാ​ഴ​ത്തൊ​ടി, എ.​കെ.​ഷ​ഫീ​ഖ്, നി​ഷാ​ദ്, ദ്രാ​വി​ൻ കു​മാ​ർ, കൗ​മു​ദി മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.