വീ​ൽ​ചെ​യ​റി​ലി​രു​ന്നൊ​രു കൈ​ത്താ​ങ്ങ്
Sunday, August 25, 2019 12:23 AM IST
എ​ട​ക്ക​ര: മ​ഹാ​ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ നാ​ടി​നെ പു​ന​ർ​നി​ർ​മി​ക്കാ​നും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നും നാ​ടൊ​ന്നാ​കെ കൈ​കോ​ർ​ക്കു​ന്പോ​ൾ വ​ശം ചേ​ർ​ന്ന് മാ​റി​നി​ൽ​ക്കാ​ൻ ഇ​വ​ർ ത​യാ​റ​ല്ല. വീ​ൽ ചെ​യ​റി​ലി​രു​ന്ന് ജീ​വി​തം ന​യി​ക്കു​ന്ന ഒ​രു​പ​റ്റ​മാ​ളു​ക​ൾ ചേ​ർ​ന്ന് ത​ങ്ങ​ൾ​ക്കാ​വു​ന്ന​ത് ചെ​യ്യു​ക​യാ​ണി​വ​ർ.
ആ​ൾ കേ​ര​ള വീ​ൽ​ചെ​യ​ർ റൈ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ (എ​കെ​ഡ​ബ്ള്യു​ആ​ർ​എ​ഫ്) നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് ത​ക​ർ​ന്ന നാ​ടി​നെ​യും പു​ന​ർ​നി​ർ​മി​ക്കാ​ൻ രൂ​പ​വ​ത്ക​രി​ച്ച റീ ​ബി​ൽ​ഡ് നി​ല​ന്പൂ​രി​ലേ​ക്ക് പ​ണം ന​ൽ​കി​യ​ത്.
ശ​നി​യാ​ഴ് ചു​ങ്ക​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നേ​ഹ​തീ​ര​ത്തി​ൽ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച ഇ​വ​ർ റീ ​ബി​ൽ​ഡ് നി​ല​ന്പൂ​രി​ന്‍റെ ചെ​യ​ർ​മാ​നും എം​എ​ൽ​എ​യു​മാ​യ പി.​വി.​അ​ൻ​വ​റി​ന് പ​തി​നാ​യി​രം രൂ​പ കൈ​മാ​റി. ആ​രോ​ടും കൈ​നീ​ട്ടാ​തെ സ്വ​ന്തം പ​ണം എ​ടു​ത്താ​ണ് ഇ​വ​ർ ഈ ​തു​ക ന​ൽ​കി​യ​ത്.
പ​രി​പാ​ടി​യി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു മൈ​ലാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ടി​ന്‍റെ സാ​മൂ​ഹി​ക, സ​ന്ന​ദ്ധ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ത്രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എം.​ശ​മീ​ർ അ​ട​ക്ക​മു​ള്ള​വ​രെ ഇ​വ​ർ ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള കി​റ്റ് വി​ത​ര​ണം നി​ല​ന്പൂ​ർ എം​വി​ഐ വി.​ഉ​മ്മ​ർ നി​ർ​വ​ഹി​ച്ചു.​
റി​നി​ൽ പ​രി​യാ​ര​ത്ത്, ഹ​ബീ​ബ് ഉ​പ്പ​ട, ശ്രീ​ദേ​വി എ​ട​ക്ക​ര, തോ​മ​സ് ക​ള​രി​ക്ക​ൽ, വി​ജേ​ഷ് കു​ട്ട​ൻ മൂ​ത്തേ​ടം, ശ​മീ​ർ എ​ട​ക്ക​ര, സു​രേ​ഷ് ചു​ങ്ക​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.