വീ​ട് താ​മ​സ​യോ​ഗ്യ​മാ​ക്കി പ​ള്ളി​ക്കു​ള​ന്പ് കൂ​ട്ടാ​യ്മ
Sunday, August 25, 2019 12:23 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ചെ​ളി​യും മ​ണ്ണും ക​യ​റി നാ​ശം നേ​രി​ട്ട വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കി പു​ഴ​ക്കാ​ട്ടി​രി പ​ള്ളി​ക്കു​ള​ന്പ് നാ​ഷ​ണ​ൽ ക്ല​ബ് കൂ​ട്ടാ​യ്മ. പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ഖേ​ന ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ടാ​ണ് ക്ല​ബ് അം​ഗ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 24വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്കാ​യി​രു​ന്നു ദ​ന്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ത​ങ്ങ​ളു​ടെ ചെ​റി​യ ക​ട​യി​ൽ പ​ല​ഹാ​ര​ങ്ങ​ളു​ണ്ടാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തി​യാ​യി​രു​ന്നു ഇ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗം. ഇ​തി​നി​ടെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ലൈ​ഫ് പ​ദ്ധ​തി​യി​ൽ ല​ഭി​ച്ച വീ​ടാ​ണ് മ​ഴ​യി​ലും ക​ടു​ങ്ങ​പു​രം പ​ള്ളി​ക്കു​ള​ന്പി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണും ചെ​ളി​യും ക​യ​റി നാ​ശം നേ​രി​ട്ട​ത്. ഇ​തോ​ടെ ഇ​വ​ർ​ക്കു ബ​ന്ധു​വീ​ട്ടി​ലേ​ക്കു മ​ട​ങ്ങേ​ണ്ടി​വ​ന്നു. തു​ട​ർ​ന്നു 15 ദി​വ​സ​ത്തി​നു ശേ​ഷം ഇ​വ​ർ സ്വ​ന്തം വീ​ട്ടി​ലേ​ക്കു വ​രാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും വീ​ട് വാ​സ​യോ​ഗ്യ​മാ​ക്കു​ക ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. ഇ​ക്കാ​ര്യം പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ജ​യ​റാ​മി​നെ അ​റി​യി​ച്ചു. തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റ് വൈ​സ്പ്ര​സി​ഡ​ന്‍റ് സി.​ന​ജ്മു​ന്നീ​സ, ചെ​യ​ർ​മാ​ൻ എം.​സു​ജാ​ത, മെം​ബ​ർ​മാ​രാ​യ ഇ.​ഫ​സ​ലു​ദീ​ൻ, ഇ.​രാ​ജി എ​ന്നി​വ​ർ ഇ​രു​വ​രെ​യും അ​വ​രു​ടെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് താ​മ​സി​പ്പി​ച്ചു. ഇ​തി​നി​ടെ ഇ​വ​രു​ടെ വീ​ടു വൃ​ത്തി​യാ​ക്കി താ​മ​സ​യോ​ഗ്യ​മാ​ക്കാ​ൻ പ​ള്ളി​ക്കു​ള​ന്പ് നാ​ഷ​ണ​ൽ ക്ല​ബ് അം​ഗ​ങ്ങ​ളു​മെ​ത്തി​യ​തോ​ടെ ത​ട​സ​ങ്ങ​ൾ നീ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന​ങ്ങോ​ട്ടു ഇ​വ​രു​ടെ ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം മ​ച്ചി​ങ്ങ​ൽ മു​ത്തു എ​ന്ന മു​സ്ത​ഫ ന​ൽ​കു​ക​യും ചെ​യ്തു. പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു പു​ഴ​ക്കാ​ട്ടി​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക്യാ​ന്പി​ലേ​ക്കു മാ​റ്റി താ​മ​സി​പ്പി​ച്ച ഒ​രു കു​ടും​ബ​ത്തി​നു തി​രി​ച്ചു പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ സ്വ​ന്തം ക്വാ​ർ​ട്ടേ​ഴ്സ് സൗ​ജ​ന്യ​മാ​യി താ​മ​സി​ക്കാ​ൻ ന​ൽ​കി​യ​തും മു​ത്തു എ​ന്ന മു​സ്ത​ഫ​യാ​ണ്.