ന​ഗ​ര ശു​ചീ​ക​ര​ണ​ത്തി​ന് ക്ലീ​ൻ ഡ്രൈ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Monday, August 26, 2019 12:09 AM IST
മ​ല​പ്പു​റം: ’ക്ലീ​ൻ മ​ല​പ്പു​റം മി​ഷ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഏ​ക​ദി​ന ക്ലീ​ൻ ഡ്രൈ​വ് ന​ട​ത്തി. മ​ല​പ്പു​റം ഗ​വ.​കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ലെ ഇ​രു​നൂ​റോ​ളം വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ഗ​ര​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ഡ്രൈ​വ് സം​ഘ​ടി​പ്പി​ച്ച​ത്. കെഎസ്ആ​ർ​ടി​സി, സി​വി​ൽ സ്റ്റേ​ഷ​ൻ, ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, കോ​ട്ട​പ്പ​ടി മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വോ​ള​ണ്ടി​യ​ർ​മാ​ർ ശു​ചീ​ക​രി​ച്ച​ത്. ക​ഐ​സ്ആ​ർ​ടി​സി പ​രി​സ​ര​ത്ത് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി.​എ​ച്ച്.​ജ​മീ​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ഹാ​രി​സ് അ​മീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ർ നാ​ണി, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മൊ​യ്തീ​ൻ​കു​ട്ടി ക​ല്ല​റ, ഹ​സ​ന​ത്ത്, ഹെ​ൽ​ത്ത് സൂ​പ്ര​ണ്ട് നു​ജും, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റി​യാ​സ് സ​ക്കീ​ർ ഹു​സൈ​ൻ, മു​നീ​ർ, വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ അം​ന, അ​ഞ്ജ​ലി മോ​ഹ​ൻ​ദാ​സ്, അ​ർ​ഷ​ദ്, സ്വ​ബീ​ഹ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി ‌